കൊച്ചി: (www.kvartha.com 22.02.2022) കെ-റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ ജില്ലയില്‍ പ്രതിഷേധം തുടരുകയാണ്. തിങ്കളാഴ്ച അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ പുളിയിനം നിവാസികള്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് കെ-റെയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. എന്നാല്‍ കല്ലുകള്‍ സ്ഥാപിക്കുന്നതില്‍ ഇടപെടുന്നത് തടയാന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ പൊലീസ് സംഘം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുന്നത് തടയാന്‍ പൊലീസ് പ്രതിഷേധക്കാരുമായി ചര്‍ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
'കല്ലിടുന്നത് തടയാന്‍ താമസക്കാരും സ്ഥലത്ത് തടിച്ചുകൂടി. എന്നാല്‍, പൊലീസ് ഞങ്ങളെ അറസ്റ്റ് ചെയ്തു,' എന്ന് ഒരു നാട്ടുകാരന്‍ പറഞ്ഞു. 'അറസ്റ്റിന് ശേഷം കല്ലിടല്‍ പ്രക്രിയയില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ക്കെതിരെ വലിയ കുറ്റങ്ങള്‍ ചുമത്തുമെന്ന് പൊലീസുകാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് താമസക്കാരെ പിന്തിരിപ്പിച്ചില്ല, ഞങ്ങള്‍ പദ്ധതിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് തുടര്‍ന്നു' എന്ന് നാട്ടുകാര്‍ പറഞ്ഞു.
'തിങ്കളാഴ്ച കല്ല് സ്ഥാപിക്കുന്ന പ്രക്രിയയില്‍ ഞങ്ങള്‍ ഇടപെട്ടില്ലെങ്കിലും, ഞങ്ങള്‍ ഞങ്ങളുടെ പ്രതിഷേധം പിന്‍വലിച്ചുവെന്നല്ല അര്‍ഥം. ഞങ്ങളുടെ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ഇത് ഞങ്ങളെ കൂടുതല്‍ ദൃഢനിശ്ചയമുള്ളവരാക്കി,' നാട്ടുകാര്‍ പറയുന്നു. അതേസമയം കനത്ത പൊലീസ് സുരക്ഷയിലാണ് കെ-റെയില്‍ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. പദ്ധതിയ്ക്കായി കല്ലിടുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഉദ്യോഗസ്ഥരെന്ന് നാട്ടുകാര്‍ പറയുന്നു.
Keywords: Kochi, News, Kerala, Arrest, Arrested, Police, Protesters, K-Rail, Survey stone, Angamaly, K-Rail: Protesters obstruct laying of survey stones in Angamaly, arrested.