Follow KVARTHA on Google news Follow Us!
ad

ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ വാഹനാപകടത്തില്‍ 6 മരണം

J-K: Six died in road accident in Kishtwar #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ശ്രീനഗര്‍: (www.kvartha.com 04.02.2022) ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ വാഹനാപകടത്തില്‍ ആറിപേര്‍ മരിച്ചു. അഞ്ചുപേര്‍ സംഭവസ്ഥലത്തുവച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.

അബ്ദുര്‍ ലത്വീഫ് (42), അബ്ദുര്‍ റഹ് മാന്‍ (29), അതാ മുഹമ്മദ് (22), ഇനാം (45), മുഹമ്മദ് അര്‍ഖാം (29), സമീര്‍ (18) എന്നിവരാണ് മരിച്ചത്. പൊലീസും സൈന്യവും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കേസ് രെജിസ്റ്റര്‍ ചെയ്തതായും പൊലീസ് വ്യക്തമാക്കി.

Srinagar, News, National, Accident, Death, Police, Road accident, Kishtwar, J-K: Six died in road accident in Kishtwar.

വാഹനാപകടത്തെ തുടര്‍ന്നുള്ള ജീവഹാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. 'കിഷ്ത്വാറിലെ ഒരു റോഡപകടത്തിലുണ്ടായ ജീവഹാനിയില്‍ വേദനയുണ്ട്. ദുഃഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകള്‍ സന്തപ്ത കുടുംബങ്ങള്‍ക്കൊപ്പമാണ്' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
Keywords: Srinagar, News, National, Accident, Death, Police, Road accident, Kishtwar, J-K: Six died in road accident in Kishtwar.

Post a Comment