Follow KVARTHA on Google news Follow Us!
ad

കഷ്ടകാലം ആരംഭിച്ചപ്പോള്‍ 150 കോഴികള്‍ ചത്തു, കൃഷി തുടങ്ങിയപ്പോള്‍ കാലൊടിഞ്ഞു; അവിടെ നിന്ന് ബീന മികച്ച കര്‍ഷകയായി

Inspiring tale of woman from Kannur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com 06.02.2022) ജില്ലയിലെ മഹാദേവഗ്രാമത്തില്‍ ബീന കരിങ്ങാട്ടും ഭര്‍ത്താവ് കെ വി മണിയും 150 ഓളം കോഴികളുമായി കോഴി ഫാം നടത്തുകയായിരുന്നു. പ്രതിദിനം 40 മുട്ടകള്‍ വില്‍ക്കുന്നു, മറ്റ് പ്രശ്നങ്ങളൊന്നുമില്ല, കുടുംബം സുഖമായി മുന്നോട്ട് പോകുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് എല്ലാം കണ്‍മുന്നില്‍ തകര്‍ന്നടിഞ്ഞത്. 2016ലാണ് സംഭവം. ഒരു വൈകുന്നേരം, 20 ഓളം തെരുവ് നായ്ക്കള്‍ ഫാമിലേക്ക് അതിക്രമിച്ച് കയറി എല്ലാ കോഴികളെയും ആക്രമിച്ച് കൊന്നു.

'ഞങ്ങള്‍ ഞെട്ടിപ്പോയി, നായ്ക്കള്‍ കോഴികളെ കീറിമുറിച്ചതിനാല്‍ കൂടിനടുത്തേക്ക് അടുക്കാന്‍ പോലും കഴിഞ്ഞില്ല. കോഴികളുടെ തൂവലുകളും രക്തവും മാംസവും കൊണ്ട് ഫാം നിറഞ്ഞിരുന്നു' ആ ദുരന്തദിവസം ബീന ഓര്‍ക്കുന്നു. അതിന് ശേഷം, ദിവസങ്ങളോളം ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല നിര്‍ഭാഗ്യം പിന്തുടരുകയും ചെയ്തു. 'വീട്ടില്‍ കൃഷി ചെയ്യുന്നതിനിടെ വീണ് കാലൊടിഞ്ഞു. എന്റെ കാലിന് മൂന്ന് ഒടിവുകള്‍ ഉണ്ടായി, ഒന്നും ചെയ്യാതെ ഒരു വര്‍ഷത്തോളം വീടിനുള്ളില്‍ കഴിയേണ്ടി വന്നു,' ബീന പറയുന്നു.

Kannur, News, Kerala, Farmers, Woman, Inspiring, Beena, House, Chicken, Vegetables, Inspiring tale of woman from Kannur.

വീണ്ടും നടക്കാന്‍ തുടങ്ങിയപ്പോള്‍, പുതിയസംരംഭത്തെ കുറിച്ച് ആലോചിച്ചു. പച്ചക്കറി കൃഷിയിലേക്ക് കടന്നു. നാല് വര്‍ഷമായി, ബീന തന്റെ ജീവിതം പുനര്‍രൂപകല്‍പന ചെയ്തു, കൂടാതെ പ്രദേശത്തെ സ്ത്രീകള്‍ക്ക് കാര്‍ഷിക ക്ലാസുകള്‍ നല്‍കുന്ന കര്‍ഷകയായി മാറി. പച്ചക്കറി കൃഷിയിലേക്ക് കടക്കുമ്പോള്‍, ബീനയ്ക്ക് താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയില്ലായിരുന്നു. 'എനിക്ക് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പച്ചക്കറി കൃഷിയോട് താല്‍പര്യമുള്ളതിനാല്‍, പയ്യന്നൂര്‍ കൃഷിഭവന്‍ സംഘടിപ്പിച്ച ക്ലാസുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി, കൃഷി ഓഫീസര്‍ രേഖയില്‍ നിന്ന് ചില ടിപുകള്‍ (Tips) ലഭിച്ചു. തുടക്കത്തില്‍, പച്ചമുളക്, ലേഡീസ് ഫിംഗര്‍, തക്കാളി, മുരിങ്ങക്ക എന്നിവയാണ് നട്ടത്.

കൃഷി നന്നായതോടെ അടുത്ത് താമസിക്കുന്ന ബന്ധുക്കള്‍ അവരുടെ 20 സെന്റ് ഭൂമി കൃഷിക്കായി ഉപയോഗിക്കാന്‍ അനുവദിച്ചു. ഭാരിച്ച ജോലി ചെയ്യാന്‍ ബീനയുടെ കാല്‍ അനുവദിക്കാത്തതിനാല്‍ അവള്‍ക്ക് മറ്റൊരാളുടെ പിന്തുണ ആവശ്യമായിരുന്നു. കസിന്‍ സഹോദരന്‍ അനീഷ് എന്നോടൊപ്പം ചേര്‍ന്നു. അതിനുശേഷം കാര്യങ്ങള്‍ എളുപ്പമായി, ' ബീന പറയുന്നു. ഒരിക്കല്‍ തരിശായി കിടന്ന ഭൂമിയെ ഫലഭൂയിഷ്ഠമാക്കി, 75 സെന്റില്‍ നീളമുള്ള പയര്‍, വെണ്ടയ്ക്ക, പച്ചമുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ വിളയിച്ചു. ''ഞാന്‍ പല കടകളിലും പച്ചക്കറികള്‍ വില്‍ക്കുന്നു, കൂടാതെ വീട്ടില്‍ ഉണ്ടാക്കുന്ന ജൈവവളവും,' ബീന പറയുന്നു.

നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും കൊണ്ട് ബീന ഇപ്പോള്‍ ഒരു വിജയകരമായ കര്‍ഷകയായി മാറിയിരിക്കുന്നു. 'പയ്യന്നൂരിലും പരിസരങ്ങളിലും കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന എല്ലാ ക്ലാസുകളിലും ഞാന്‍ പങ്കെടുക്കുമായിരുന്നു. ഓഫീസര്‍മാരും എന്റെ അഭിനിവേശം തിരിച്ചറിഞ്ഞു, എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവര്‍ സഹായിച്ചു,' ബീന ഓര്‍മിക്കുന്നു.

രണ്ട് വര്‍ഷം മുമ്പ്, പയ്യന്നൂര്‍ ബോയ്സ് എച്എസ്എസ് പ്രിന്‍സിപല്‍ ആയ ടി വി വിനോദിനെ ബീന കണ്ടുമുട്ടിയത്. 'എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍ അദ്ദേഹം തന്റെ 75 സെന്റ് പച്ചക്കറി കൃഷിക്കായി എനിക്ക് വാഗ്ദാനം ചെയ്തു. അന്നുമുതല്‍, ഞാന്‍ കോറോമിനടുത്തുള്ള നെല്ലിയാട്ടിലെ ആ ഭൂമിയില്‍ കൃഷി ചെയ്യുന്നു, 'ബീന പറയുന്നു. തയ്യല്‍ ജോലിയില്‍ കുറച്ചുകാലം ശ്രമിച്ചതിന് ശേഷമാണ് കണ്ണൂര്‍ ചിറക്കല്‍ പോസ്റ്റ് ഓഫീസില്‍ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ പിന്തുണയോടെ ബീന കോഴി വളര്‍ത്തലിലേക്ക് തിരിഞ്ഞത്. എം എസ് ഡബ്ല്യു വിദ്യാര്‍ഥിനി മാളവിക, ബിബിഎ വിദ്യാര്‍ഥി സിദ്ധാര്‍ഥ് എന്നിങ്ങനെ രണ്ടു മക്കളുണ്ട്.

വിജയിക്കാനുള്ള ആഗ്രഹത്തിന് ഊന്നല്‍ നല്‍കുകയും നിങ്ങള്‍ ചെയ്യുന്ന ജോലി ആസ്വദിക്കുകയും വേണമെന്ന് ബീന പറയുന്നു. 'കഴിഞ്ഞ പരാജയങ്ങള്‍ മായ്ക്കാന്‍ എന്നെ സഹായിച്ച ജീവിതത്തിന്റെ ഈ ഘട്ടം ഞാന്‍ ആസ്വദിക്കുകയാണ്,' ബീന പറയുന്നു.

കടപ്പാട്: എം എ രാജീവ് കുമാര്‍, ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

Keywords: Kannur, News, Kerala, Farmers, Woman, Inspiring, Beena, House, Chicken, Vegetables, Inspiring tale of woman from Kannur.
< !- START disable copy paste -->

Post a Comment