Follow KVARTHA on Google news Follow Us!
ad

ഐഎഎസ് ഓഫീസര്‍ വിനീത് ജോഷിയെ സിബിഎസ്ഇ ചെയര്‍മാനായി നിയമിച്ചു

IAS officer Vineet Joshi appointed as new CBSE Chairman #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 15.02.2022) ഇന്‍ഡ്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഓഫീസര്‍ വിനീത് ജോഷിയെ സിബിഎസ്ഇയുടെ പുതിയ ചെയര്‍മാനായി നിയമിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് മാറ്റം പ്രഖ്യാപിച്ചത്.

നേരത്തെ ഐഎഎസ് ഓഫീസറായ മനോജ് അഹൂജയായിരുന്നു സിബിഎസ്ഇ ചെയര്‍മാനായിരുന്നത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷനല്‍ അകാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍, ഡിപാര്‍ട്‌മെന്റ് ഓഫ് പേഴ്സനല്‍ ആന്‍ഡ് ട്രെയിനിംഗ് സ്പെഷ്യല്‍ ഡയറക്ടറായി അഹൂജ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

New Delhi, News, National, CBSE, Chairman, IPS Officer, Manoj Ahuja, Vineet Joshi, IAS officer Vineet Joshi appointed as new CBSE Chairman.

ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ സെക്രടറിയാണ് വിനീത് ജോഷി. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് വിനീത് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. മണിപ്പൂരിലെ 1992 ബാചിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു.

Keywords: New Delhi, News, National, CBSE, Chairman, IPS Officer, Manoj Ahuja, Vineet Joshi, IAS officer Vineet Joshi appointed as new CBSE Chairman. 

Post a Comment