Follow KVARTHA on Google news Follow Us!
ad

നിങ്ങള്‍ പുറത്ത് നടക്കാന്‍ പോകാനൊരുങ്ങുമ്പോള്‍ നായയെ എങ്ങനെ ശാന്തമാക്കാം? വീഡിയോ കാണാം

How to calm the dog when you are about to go for a walk? Watch the video #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 05.02.2022) വളര്‍ത്തുമൃഗങ്ങളും ഉടമകളും തമ്മിലുള്ള രസകരമായ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ടെങ്കിലും അതില്‍നിന്നൊക്കെ വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോള്‍ തരംഗമായിട്ടുള്ളത്. ഉടമസ്ഥര്‍ നടക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ പുറത്ത് പോകുമ്പോള്‍ ബഹളം ഉണ്ടാക്കാത്ത വളര്‍ത്തുമൃഗങ്ങള്‍ ചുരുക്കമാണ്. ഈ സമയത്ത് അവയെ ശാന്തമാക്കുക എന്നത് ശ്രമകരമായ ജോലിയാണ്.

മായ മോഹന്‍ കമാല്‍ എന്ന നായയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഇത് സംബന്ധിച്ച വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുറത്ത് പോകാന്‍ തയ്യാറെടുക്കുമ്പോഴെല്ലാം നായയെ ശാന്തമാക്കാന്‍ പഠിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. 'എല്ലാ അവസരങ്ങളിലും ഇത് വീണ്ടും വീണ്ടും പഠിപ്പിക്കുക, അത് എല്ലാ ജോലികളും വളരെ വിശ്രമവും എളുപ്പവുമാക്കും,'വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത കമന്റിന്റെ ഒരു ഭാഗത്ത് ഇങ്ങനെ പറയുന്നു.

New Delhi, News, National, Video, Social Media, Technology, Dog, Walk, How to calm the dog when you are about to go for a walk? Watch the video

നാല് ദിവസം മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 600-ലധികം ലൈക്കുകള്‍ ലഭിച്ചു. നിരവധി കമന്റുകളും ആളുകള്‍ ഇട്ടിട്ടുണ്ട്.

'ദൈവമേ! എന്തു ഭംഗി. ഈ നായയുടെ കിടക്കയുടെ വിശദാംശങ്ങള്‍ നല്‍കാമോ!' ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ചോദിച്ചു. 'അച്ചടക്കം,' മറ്റൊരാള്‍ പോസ്റ്റ് ചെയ്തു. മൂന്നാമന്‍ ഹാര്‍ട് ഇമോടിക്കോണ്‍ ഉപയോഗിച്ചാണ് പ്രതികരിച്ചത്.

പുതുതായി ഒരു നായയെ വാങ്ങുന്നവര്‍ പലപ്പോഴും പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരും. എന്നിരുന്നാലും, അത്തരം സാഹചര്യങ്ങളെ എങ്ങനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് ആളുകളെ പഠിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ഇന്റര്‍നെറ്റിലുണ്ട്.


Keywords: New Delhi, News, National, Video, Social Media, Technology, Dog, Walk, How to calm the dog when you are about to go for a walk? Watch the video

Post a Comment