Follow KVARTHA on Google news Follow Us!
ad

വീട്ടമ്മയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത

House wife found dead in Idukki #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇടുക്കി: (www.kvartha.com 22.02.2022) ചെറുതോണിയില്‍ വീട്ടമ്മയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. വാഴത്തോപ്പ് നെല്ലിക്കുന്നേല്‍ രാജപ്പന്റെ ഭാര്യ ഗൗരിയെയാണ് വീടിന് സമീപം പുരയയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കിടന്ന സ്ഥലത്ത് ഒരു കൈലിമുണ്ട് കണ്ടെത്തിയതും കഴുത്തില്‍ ചെറിയ മുറിവ് കണ്ടെത്തിയതും ദുരൂഹതക്കിടയാക്കിയിട്ടുണ്ട്.

ഭര്‍ത്താവ് രാജപ്പനാണ് ഗൗരിയെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് അയല്‍വാസികള്‍ എത്തി ഇടുക്കി മെഡികല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജപ്പന്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

Idukki, News, Kerala, Found Dead, Death, House, Police, House wife found dead in Idukki

ഗൗരിയുടെ ആഭരണങ്ങള്‍ വീടിനുള്ളില്‍ ഊരിവച്ചിരുന്നു. മൃതദേഹം പൊലീസ് സര്‍ജ്ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ടം നടത്തും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Idukki, News, Kerala, Found Dead, Death, House, Police, House Wife, Husband, Woman, House wife found dead in Idukki.

Post a Comment