എന്തെല്ലാം തന്ത്രങ്ങള്‍! വിഗിന് അടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം വിമാനത്താവളത്തില്‍ പിടികൂടി
Feb 20, 2022, 13:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 20.02.2022) വിഗിന് (Wig) അടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം വാരണസി വിമാനത്താവളത്തില്‍ പിടികൂടി. ശാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യ വിമാനത്തിലെ യാത്രക്കാരിലൊരാള്‍ സ്വര്‍ണം ഉരുക്കി വിഗിനടിയില്‍ സഞ്ചിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. 'തല ഷേവ് ചെയ്ത ഭാഗത്ത് സൂക്ഷിച്ചിരുന്ന സഞ്ചിയില്‍ ബ്രൗണ്‍ പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച ശേഷം യാത്രക്കാരന്‍ അതിന് മുകളില്‍ വിഗ് ധരിക്കുകയും ചെയ്തു' -ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
32.97 ലക്ഷം രൂപ വിലമതിക്കുന്ന 646 ഗ്രാം സ്വര്‍ണമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരന്റെ കൈവശം 12.14 ലക്ഷം രൂപ വിലമതിക്കുന്ന 238.2 ഗ്രാം സ്വര്‍ണം കണ്ടെത്തി. യാത്രക്കാരന്‍ കൊണ്ടുനടന്ന കാര്‍ടണ്‍ പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാളികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. രണ്ട് യാത്രക്കാരില്‍ നിന്നായി 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: News, New Delhi, National, Airport, Gold, Seized, Customs, Wig, Varanasi Airport, Hidden Under Wig, Gold Worth 33 Lakh Seized At Varanasi Airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.