Follow KVARTHA on Google news Follow Us!
ad

ആളുകള്‍ തിങ്ങിനിറഞ്ഞ മിയാമി ബീചിലെ തിരമാലകളിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; വീഡിയോ കാണാം

Helicopter crashes into waves off crowded Miami beach #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഫ്ളോറിഡ: (www.kvartha.com 20.02.2022) ശനിയാഴ്ച അമേരികയിലെ ഫ്ലോറിഡയിലെ മിയാമി ബീചില്‍ നീന്തുന്നവര്‍ക്കും സണ്‍ ബാത് ചെയ്യുന്നവര്‍ക്കും സമീപം അറ്റ്ലാന്റിക് സമുദ്രത്തില്‍ മൂന്ന് യാത്രക്കാരുമായി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. സംഭവം ഫെഡറല്‍ ഏജന്‍സികള്‍ അന്വേഷിക്കുന്നു. ഒരു റോബിന്‍സണ്‍ R44 ഹെലികോപ്റ്റര്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 1:20 മണിയോടെ തിരക്കേറിയ ബീചിന് സമീപം സമുദ്രത്തിലേക്ക് മുങ്ങിയതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു.

News, World, Helicopter, Video, Accident, Sea, Police, Crash, Miami beach, Wave, America, Helicopter crashes into waves off crowded Miami beach.

നാഷനല്‍ ട്രാന്‍സ്‌പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡുമായി ചേര്‍ന്ന് അപകടത്തിന്റെ കാരണം ഏജന്‍സി അന്വേഷിക്കുന്നുണ്ട്. സംഭവസ്ഥലത്ത് മിയാമി ബീച് പൊലീസും ഫയര്‍ ഡിപാര്‍ട്‌മെന്റും എത്തുകയും രണ്ട് യാത്രക്കാരെ ഉടനെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയെന്നും ട്വിറ്റിലൂടെ അറിയിച്ചു. നീന്തുന്നവര്‍ തിങ്ങിനിറഞ്ഞ പ്രദേശത്തേക്ക് ഹെലികോപ്റ്റര്‍ ഡൈവ് ചെയ്യുന്നതായാണ് അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
Keywords: News, World, Helicopter, Video, Accident, Sea, Police, Crash, Miami beach, Wave, America, Helicopter crashes into waves off crowded Miami beach.

Post a Comment