Follow KVARTHA on Google news Follow Us!
ad

സി കാറ്റഗറി ജില്ലകളില്‍ തീയേറ്ററുകള്‍ തുറക്കാനാകില്ല, അടച്ചിട്ട എസി ഹാളുകളില്‍ ആളുകള്‍ തുടര്‍ചയായി 2 മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കും; സര്‍കാര്‍ ഹൈകോടതിയില്‍

Government says that theaters cannot be opened in C category districts #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 01.02.2022) സംസ്ഥാനത്തെ സി കാറ്റഗറി ജില്ലകളില്‍ തീയേറ്ററുകള്‍ തുറക്കാനാകില്ലെന്നും അടച്ചിട്ട എസി ഹാളുകളില്‍ ആളുകള്‍ തുടര്‍ചയായി 2 മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നും സര്‍കാര്‍ ഹൈകോടതിയില്‍. തീയേറ്ററുകളോട് വിവേചനം കാണിച്ചിട്ടില്ലെന്നും സര്‍കാര്‍ വ്യക്തമാക്കി.

തീയറ്ററുകള്‍ക്കും മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പൊതുജനാരോഗ്യം കണക്കിലെടുത്തെന്നും സര്‍കാര്‍ കോടതിയെ അറിയിച്ചു. അതേസമയം മാളുകളില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. മാളുകളിലും മറ്റും ആള്‍ക്കൂട്ടമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചതായും സര്‍കാര്‍ പറഞ്ഞു.

Kochi, News, Kerala, COVID-19, High Court, Government, Theater, Cinema, Entertainment, Government says that theaters cannot be opened in C category districts

സി കാറ്റഗറി ജില്ലകളില്‍ തീയേറ്ററുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയ തീരുമാനം ചോദ്യം ചെയ്ത് തിയേറ്ററുടമകള്‍ സമര്‍പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി. ഹര്‍ജി ബുധനാഴ്ച ഹൈകോടതി പരിഗണിക്കും.

Keywords: Kochi, News, Kerala, COVID-19, High Court, Government, Theater, Cinema, Entertainment, Government says that theaters cannot be opened in C category districts

Post a Comment