Follow KVARTHA on Google news Follow Us!
ad

തെങ്ങിന് തടം തുറക്കുന്നതിനിടെ വീട്ടുവളപ്പില്‍ നിന്ന് സ്വര്‍ണ നിധി കണ്ടെത്തി; പുരാവസ്തു വകുപ്പ് ഏറ്റെടുത്തു

Gold treasure found at Malappuram, Kottakkal #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kvartha.com 06.02.2022) തെങ്ങിന് തടം തുറക്കുന്നതിനിടെ വീട്ടുവളപ്പില്‍ നിന്ന് സ്വര്‍ണ നിധി കണ്ടെത്തി. പൊന്‍മള മണ്ണഴി തെക്കേമണ്ണില്‍ കാര്‍ത്യായനിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് നിന്നാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ നാണയങ്ങളുടെയും മറ്റും രൂപത്തിലുള്ള നിധി കണ്ടെടുത്തത്. തുടര്‍ന്ന് ഗൃഹനാഥനെ ഏല്‍പിച്ചു.
                                     
Malappuram, News, Kerala, Gold, Found, Police, Gold treasure found at Malappuram, Kottakkal.

നാണയ രൂപങ്ങളിലാണെങ്കിലും പ്രത്യേക അടയാളങ്ങളൊന്നുമില്ല. മണ്‍ചട്ടിക്കകത്ത് പ്രത്യേക പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. നല്ല തൂക്കമുള്ളവയാണ് ഓരോന്നും. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുരാവസ്തു വകുപ്പ് നിധി ഏറ്റെടുത്ത് ജില്ലാ ട്രഷറിയിലേക്ക് മാറ്റി. ഇതുസംബന്ധിച്ച് പുരാവസ്തു വകുപ്പ് കൂടുതല്‍ അന്വേഷണം നടത്തും. പൊലീസും സ്ഥലത്തെത്തിയിരുന്നു.


Keywords: Malappuram, News, Kerala, Gold, Found, Police, Gold treasure found at Malappuram, Kottakkal.

Post a Comment