സംഭവത്തിന് പിന്നാലെ വെള്ളയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ ക്ലാസില്‍ കാണാത്തതിനെ തുടര്‍ന്ന് അധ്യാപകന്‍ രക്ഷിതാവിനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് ബോധ്യമായതോടെ രക്ഷിതാവ് പൊലീസിനെ അറിയിച്ചു.
നേരത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ട ആറ് പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ഈ പെണ്‍കുട്ടിയും. കുട്ടിയെ തിരിച്ചെത്തിച്ചതിന് ശേഷം വീട്ടിലേക്ക് കൊണ്ടു പോകാന്‍ രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചിരുന്നു. വീട്ടിലേക്ക് പോവാന്‍ കുട്ടിയും താല്‍പര്യം പ്രകടിപ്പിച്ചതോടെ മാതാവിന്റെ അപേക്ഷ പരിഗണിച്ച് ജില്ലാ കലക്ടര്‍ കുട്ടിയെ രക്ഷിതാക്കള്‍ക്ക് വിട്ട് നല്‍കുകയായിരുന്നു.
Keywords: Kozhikode, News, Kerala, Missing, Girl, Police, Case, House, Girl who went missing from Kozhikode returned home.
Keywords: Kozhikode, News, Kerala, Missing, Girl, Police, Case, House, Girl who went missing from Kozhikode returned home.