Follow KVARTHA on Google news Follow Us!
ad

13കാരി കുളിമുറിയില്‍ മരിച്ച നിലയില്‍; കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ്

Girl, 13, Dies After Inhaling Gas From Leaking Geyser In Delhi #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kvartha.com 03.02.2022) 13കാരിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡെല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. കുളിമുറിയിലെ ഹീറ്ററില്‍ നിന്നാണ് കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നതെന്ന് ഡെല്‍ഹി പൊലീസ് പറഞ്ഞു. കുളിക്കാന്‍ കയറിയ 13കാരിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാര്‍ അന്വേഷിപ്പോഴാണ് ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്.

New Delhi, News, National, Death, Found Dead, Police, Hospital, Girl, 13, Dies After Inhaling Gas From Leaking Geyser In Delhi

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മകള്‍ ഓണ്‍ലൈന്‍ ക്ലാസിന് ശേഷം ഉച്ചക്ക് 2.30ന് കുളിക്കാന്‍ വേണ്ടി കുളിമുറിയില്‍ കയറിയതാണെന്നും ഒരു മണിക്കുര്‍ കഴിഞ്ഞിട്ടും മകളെ കാണാതായപ്പോള്‍ വാതില്‍ തല്ലിത്തകര്‍ത്ത് അകത്തേക്ക് കയറിയതാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

കുളിമുറിയില്‍ വെള്ളം ചൂടാക്കാനുപയോഗിച്ചിരുന്ന ഉപകരണത്തില്‍ നിന്ന് ചോര്‍ന്ന കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ടെം റിപോര്‍ടില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

Keywords: New Delhi, News, National, Death, Found Dead, Police, Hospital, Girl, 13, Dies After Inhaling Gas From Leaking Geyser In Delhi.

Post a Comment