ചമ്പാരന്‍ സത്യാഗ്രഹ സമരഭൂമിക്ക് സമീപമുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍

 


പട്‌ന: (www.kvartha.com 16.02.2022) ബീഹാറില്‍ ചമ്പാരന്‍ സത്യാഗ്രഹം ആരംഭിച്ച സ്ഥലത്തിന് സമീപം സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍. ഞായറാഴ്ച രാത്രിയാണ് ചര്‍ക്ക പാര്‍കിലെ പ്രതിമ തകര്‍ത്ത് നിലത്ത് തള്ളിയനിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലവിലുണ്ടായിരുന്നതായാണ് റിപോര്‍ടുകള്‍. ഈ പശ്ചാത്തലത്തിലാകാം അക്രമികള്‍ ഗാന്ധി പ്രതിമയും തകര്‍ത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ചില പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഗാന്ധി പ്രതിമയ്ക്ക് സമീപത്തുനിന്നും കേട്ടതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തകര്‍ന്നുകിടക്കുന്ന ഗാന്ധി പ്രതിമയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചിലര്‍ മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്യുന്നുണ്ട്. ഗാന്ധി പ്രതിമ തകര്‍ത്തവരെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കുമാര്‍ ആശിഷ് അറിയിച്ചു. പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചമ്പാരന്‍ സത്യാഗ്രഹ സമരഭൂമിക്ക് സമീപമുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍

Keywords:  Patna, News, National, Mahatma Gandhi, Police, Crime, Bihar, Gandhi Statue, Satyagraha Launch Site, Gandhi Statue Vandalised Near Satyagraha Launch Site In Bihar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia