തൃശൂര്‍: (www.kvartha.com 20.02.2022) കൊടുങ്ങല്ലൂര്‍ ഉഴവത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആശിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്വിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് സൂചന.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാഞ്ഞതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നതായി പൊലീസ് പറഞ്ഞു. വീടിനകത്ത് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തി.
Keywords: Thrissur, News, Kerala, Death, Found Dead, Police, Death, Family, Four members of a family found dead.