Follow KVARTHA on Google news Follow Us!
ad

'മഹാമാരിയുടെ പ്രതിസന്ധികളെ മറികടക്കാന്‍ രാജ്യം സജ്ജം'; ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങി

Finance minister Nirmala Sitharaman presenting the Union Budget 2022 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരണം തുടങ്ങി. മഹാമാരിയുടെ ആഘാതം നേരിട്ടവരെ ഓര്‍മിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. മഹാമാരിയുടെ പ്രതിസന്ധികളെ മറികടക്കാന്‍ രാജ്യം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചിരിക്കുന്നത്. പാര്‍ലമെന്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

New Delhi, News, National, Budget, Nirmala Seetharaman, Parliament, Minister, Finance minister Nirmala Sitharaman presenting the Union Budget 2022

ചുവന്ന തുകല്‍പ്പെട്ടിയിലാണ് മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് രേഖകള്‍ പാര്‍ലമെന്റിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ധനമന്ത്രാലയത്തില്‍ എത്തിയ ധനമന്ത്രി അവിടെ നിന്നും സഹമന്ത്രിമാര്‍ക്കും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം രാഷ്ട്രപതി ഭവനിലേക്ക് പോയി. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട ശേഷം ധനമന്ത്രിയും സംഘവും പാര്‍ലമെന്റിലേക്ക് പോവുകയായിരുന്നു.

Keywords: New Delhi, News, National, Budget, Nirmala Seetharaman, Parliament, Minister, Finance minister Nirmala Sitharaman presenting the Union Budget 2022

Post a Comment