Follow KVARTHA on Google news Follow Us!
ad

സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍

Fake messages on social media; Minister Roshy Augustine with complaint #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 04.02.2022) സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ പരാതി നല്‍കി. സംസ്ഥാന ഡിജിപി അനില്‍ കാന്തിനാണ് ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി പരാതി നല്‍കിയത്.

വാട്സ് ആപിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും കേരളാ കോണ്‍ഗ്രസ് പാര്‍ടിയെയും പാര്‍ടി നേതൃത്വത്തെയും അപമാനിക്കുന്ന തരത്തില്‍ തയാറാക്കിയ അവാസ്തവമായ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പരാതി നല്‍കിയിത്. ഹൈടെക് സെല്ലിന് കൈമാറിയ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Thiruvananthapuram, News, Kerala, Minister, Complaint, Politics, Roshy Augustine, Social Media, Police, DGP, Fake messages on social media; Minister Roshy Augustine with complaint

Keywords: Thiruvananthapuram, News, Kerala, Minister, Complaint, Politics, Roshy Augustine, Social Media, Police, DGP, Fake messages on social media; Minister Roshy Augustine with complaint

Post a Comment