ഞായറാഴ്ച ലുധിയാനയില്‍ നടന്ന വെര്‍ച്വല്‍ റാലിയിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. ഇത് തന്റെ തീരുമാനമല്ലെന്നും പഞ്ചാബിന്റേതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ടിയുടെ മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുത്താലും തങ്ങള്‍ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ധുവും നേരത്തെ തന്നെ നേതൃത്വത്തിന് ഉറപ്പ് നല്‍കിയിരുന്നു.
'നല്ല തീരുമാനം എടുക്കാതെ മഹത്തായ ഒന്നും നേടിയിട്ടില്ല, പഞ്ചാബിന് വ്യക്തത നല്‍കാന്‍ വരുന്ന ഞങ്ങളുടെ നേതാവ് രാഹുല്‍ ജിക്ക് ഊഷ്മളമായ സ്വാഗതം, എല്ലാവരും അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും!', എന്ന് സിദ്ധു നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
ലുധിയാനയില്‍ നടക്കുന്ന വെര്‍ച്വല്‍ റാലിയില്‍ പാര്‍ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുമെന്ന് പഞ്ചാബ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള ഹരീഷ് ചൗധരി നേരത്തെ പറഞ്ഞിരുന്നു. മുതിര്‍ന്ന നേതാവ് അമരീന്ദര്‍ സിങ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് പാര്‍ടിക്ക് പുറത്തുപോയതോടെയാണ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയത്.
Keywords: News, National, Politics, Rahul Gandhi, Chief Minister, Congress, Election, Assembly Election, Ending months of suspense, Congress announces Channi as Punjab CM face.
< !- START disable copy paste -->ലുധിയാനയില്‍ നടക്കുന്ന വെര്‍ച്വല്‍ റാലിയില്‍ പാര്‍ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുമെന്ന് പഞ്ചാബ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള ഹരീഷ് ചൗധരി നേരത്തെ പറഞ്ഞിരുന്നു. മുതിര്‍ന്ന നേതാവ് അമരീന്ദര്‍ സിങ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് പാര്‍ടിക്ക് പുറത്തുപോയതോടെയാണ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയത്.
Keywords: News, National, Politics, Rahul Gandhi, Chief Minister, Congress, Election, Assembly Election, Ending months of suspense, Congress announces Channi as Punjab CM face.