Follow KVARTHA on Google news Follow Us!
ad

ദുബൈ എക്‌സ്‌പോയില്‍ 'രാഷ്ട്ര മാതാവ്' വാരാചരണം

Dubai Police marks Mother of the Nation Week at Expo 2020 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 13.02.2022) ലോക മഹാമേളയായ എക്‌സ്‌പോ 2020 വേദിയില്‍ 'മദര്‍ ഓഫ് ദി നേഷന്‍' വാരാചരണത്തിന്റെ ഭാഗമായി ദുബൈ പൊലീസ് വുമണ്‍സ് കൗണ്‍സില്‍ പ്രത്യേക പരേഡ് സംഘടിപ്പിച്ചു. ജനറല്‍ വുമണ്‍സ് യൂണിയന്‍ അധ്യക്ഷയും മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് സുപ്രീം കൗണ്‍സില്‍ പ്രസിഡന്റും ഫാമിലി ഡെവലപ്‌മെന്റ് ഫൗന്‍ഡേഷന്‍ സുപ്രീം ചെയര്‍വുമണുമായ ശൈഖ: ഫാത്വിമ ബിന്‍ത് മുബാറകിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ സവിധത്തില്‍ അടയാളപ്പെടുത്തുകയാണ് മദര്‍ ഓഫ് ദി നേഷന്‍ വാരാചരണത്തിലൂടെയെന്ന് ദുബൈ പൊലീസ് വുമണ്‍സ് കൗണ്‍സില്‍ മേധാവി മേജര്‍ അനൂദ് അഹ് മദ് അല്‍-സഅദി പറഞ്ഞു.

Dubai, News, Gulf, World, Police, Mother, Women, Report by: Qasim Mo'hd Udumbunthala, Dubai Police marks Mother of the Nation Week at Expo 2020.

വനിതകളുടെ അവകാശത്തിന് വേണ്ടി നിലകൊണ്ട ഏറ്റവും സ്വാധീനശേഷിയുള്ള വ്യക്തിത്വമായി അറബ് കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി 2021-ല്‍ തെരഞ്ഞെടുത്തത് ശൈഖ: ഫാത്വിമയെയായിരുന്നു. എക്‌സ്‌പോ വേദിയില്‍ നടന്ന പരേഡില്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പുറമെ വനിതാസൈനികരും മറ്റ് ജീവനക്കാരും പ്രദര്‍ശനത്തിനെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വനിതകളും ഭാഗവാക്കായി.

അനൂദ് അഹ് മദ് അല്‍-സഅദി

Dubai, News, Gulf, World, Police, Mother, Women, Report by: Qasim Mo'hd Udumbunthala, Dubai Police marks Mother of the Nation Week at Expo 2020.

Keywords: Dubai, News, Gulf, World, Police, Mother, Women, Report by: Qasim Mo'hd Udumbunthala, Dubai Police marks Mother of the Nation Week at Expo 2020.

Post a Comment