Follow KVARTHA on Google news Follow Us!
ad

മയക്കുമരുന്ന് കച്ചവടം; 'ആഡംബര ജീവിതത്തിനായി എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള ശ്രമം എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തില്‍ വലിയ തിരിച്ചടി', ജയിലറകളിലെ ഇരുട്ടിലായത് 4 യുവാക്കള്‍

Drug trade: Bid to make easy money lands engineering students in trouble #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 22.02.2022) മയക്കുമരുന്ന് കച്ചവടത്തിലൂടെ എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള ശ്രമം എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ ഭാവി ഇരുളടഞ്ഞതാക്കുന്നു. എംഡിഎംഎ, ഹാഷിഷ്, കഞ്ചാവ് എന്നിവ വില്‍ക്കുന്ന മയക്കുമരുന്ന് കടത്ത് റാകറ്റുമായി സഹകരിച്ച് ആഡംബര ജീവിതത്തിനായി എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള ശ്രമം ചേലക്കുളത്തെ ഒരു കോളജിലെ നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തില്‍ വലിയ തിരിച്ചടിയായെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കരുനാഗപ്പിള്ളി പൊലീസ് പരിധിയിലെ ജിജോ കോശി (21), കുമ്പളങ്ങി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷോണ്‍ ഓസ്വിന്‍ (21), കോന്നി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഡെനിന്‍ (24), കണ്ണൂര്‍ ജില്ലക്കാരനായ റിസ്വാന്‍ (22) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ജനുവരി 23ന് രാത്രി 9.05 മണിയോടെയാണ് എക്സൈസ് സംഘം ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ റെയ്ഡ് നടത്തിയതും കൈവശമുണ്ടായിരുന്ന 15.011 കിലോ കഞ്ചാവും 1.615 കിലോ ഹാഷിഷ് ഓയിലും 1.920 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തതും.

Kochi, News, Kerala, Arrest, Arrested, Police, Crime, Court, Jail, Engineers, Students, Drug trade: Bid to make easy money lands engineering students in trouble.

കോളജിലെ സീനിയര്‍ ഡ്രോപ്ഔടും മലപ്പുറം ജില്ലക്കാരനുമായ ജാഗീര്‍ അഹ് മദ് ആണ് വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ വീടും ഭക്ഷണത്തിനുള്ള പണവും മറ്റ് വിനോദങ്ങളും നല്‍കി ലഹരിക്കടത്ത് സംഘത്തിലെ പങ്കാളികളാക്കിയതെന്ന് പൊലീസ് പറഞ്ഞു. ജനുവരി 23ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ തങ്ങള്‍ കോഴ്‌സിന്റെ അവസാന വര്‍ഷത്തിലാണെന്നും ജയിലില്‍ തുടര്‍ന്നാല്‍ പരീക്ഷ എഴുതാനാകില്ലെന്നും കാണിച്ച് ജാമ്യം നേടാന്‍ ശ്രമിച്ചെങ്കിലും ഫെബ്രുവരി 17 ന് കോടതി വിസമ്മതിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവവും വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വിലയും പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.

ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോളജിന് സമീപത്തെ നാല് വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ഈ വീട് ഹാഷിഷ്, എംഡിഎംഎ, കഞ്ചാവ് എന്നിവയുടെ വിതരണ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു. കൂടുതല്‍ വിദ്യാര്‍ഥികളെ ലഹരി നല്‍കി വശീകരിക്കാന്‍ ഈ നാല് വിദ്യാര്‍ഥികളെ ചുമതലപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളുള്‍പെടെ നിരവധി വിദ്യാര്‍ഥികള്‍ ഇവരുടെ വലയില്‍ വീഴുകയും ലഹരിക്ക് അടിമകളാവുകയും ചെയ്തിട്ടുണ്ട്, '-ഒരു മുതിര്‍ന്ന എക്സൈസ് ഓഫീസര്‍ പറഞ്ഞു.

'ജാഗീര്‍ അഹ് മദിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് മാഫിയയും അറസ്റ്റിലായ വിദ്യാര്‍ഥികളും തമ്മിലുള്ള കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നു. ക്രിമിനല്‍ ട്രാക് റെകോര്‍ഡുള്ള ഇയാള്‍ മുംബൈ, ബെംഗ്‌ളൂറു, ഗോവ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഓപ്പറേഷന്‍ നടത്തുകയാണ് ഇയാളെന്ന് ഇന്‍സ്പെക്ടര്‍ വി അനില്‍ കുമാര്‍ പറഞ്ഞു.

എക്സൈസ് നടത്തിയ അന്വേഷണത്തില്‍ ജഗീര്‍ 2021-ല്‍ കോളജില്‍ നിന്ന് പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന് ഇടപാട് ആരംഭിച്ചു. 'അറസ്റ്റിലായ വിദ്യാര്‍ഥികള്‍ നല്ല കുടുംബങ്ങളില്‍ നിന്നുള്ളവരാണ്, ഈ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. മാതാപിതാക്കള്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പണം അയച്ചിട്ടും വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് കടത്ത് നടത്തി,' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: Kochi, News, Kerala, Arrest, Arrested, Police, Crime, Court, Jail, Engineers, Students, Drug trade: Bid to make easy money lands engineering students in trouble.

Post a Comment