'ഭക്ഷണം വിളമ്പാന്‍ വൈകിയതിന് വിവാഹത്തിന് വിസമ്മതിച്ച് വരന്‍; വധുവിന്റെ പിതാവില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ തിരികെ നല്‍കി വേദി വിട്ടു'
Feb 21, 2022, 11:17 IST
പട്ന: (www.kvartha.com 21.02.2022) തന്റെ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് വരന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതായി റിപോര്‍ട്. സംഭവം വഷളാകുകയും വധുവിന്റെ പിതാവില്‍ നിന്ന് ലഭിച്ച എല്ലാ സമ്മാനങ്ങളും വരന്‍ തിരികെ നല്‍കുകയും വേദി വിടുകയും ചെയ്തുവെന്നാണ് വിവരം.
ബീഹാറിലെ പൂര്‍ണിയയിലെ മൊഹാനി പഞ്ചായത്തിലെ ബറ്റൗന ഗ്രാമത്തിലെ ഈശ്വരി തോലയിലാണ് വിചിത്ര സംഭവം നടന്നത്. പുര്‍ണിയ ജില്ലയിലെ ധംദാഹ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അമരി കുക്രൗണ്‍ നിവാസിയായ രാജ്കുമാര്‍ ഒറോണുമായി മകളുടെ വിവാഹം നിശ്ചയിച്ചിരുന്നതായി വധുവിന്റെ അമ്മ മീന ദേവി പറഞ്ഞു.

നിശ്ചയിച്ച സമയത്ത് തന്നെ വരനും സംഘവും വേദിയിലെത്തി. വിവാഹ ചടങ്ങുകള്‍ നടത്തുന്നതിനിടെ വരന്റെ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് താമസമുണ്ടായി. അതോടെ വരനും പിതാവും ദേഷ്യപ്പെടുകയും വിവാഹ ചടങ്ങുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് മടങ്ങാന്‍ തുടങ്ങി. നാട്ടുകാരും പഞ്ചായത്തും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. ഫലമുണ്ടായില്ല, വരന്‍ സ്ഥലം വിട്ടു.
ഭക്ഷണം വിളമ്പാന്‍ വൈകിയതില്‍ വരന്റെ പിതാവ് ദേഷ്യപ്പെട്ടു. വധുവിന്റെ കുടുംബത്തിന് ഭക്ഷണം പാകം ചെയ്യാനുള്ള ചെലവും വരന് ലഭിച്ച ബൈകും മറ്റെല്ലാ സാമഗ്രികളും തിരികെ നല്‍കി. വരനും പിതാവിനുമെതിരെ വധുവിന്റെ അമ്മ കസ്ബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.
പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അമിത് കുമാര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ വിവാഹത്തിന് ചെലവായ പണം വരന്റെ പിതാവ് തിരികെ നല്‍കിയിട്ടുണ്ട്.
Keywords: Bihar, Patna, News, National, Marriage, Police, Complaint, Food, Police Station, Wedding, Delay in being served food irks groom in Bihar, refuses to get married.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.