കടുവയുടെ ജഡം പോസ്റ്റ്‌മോര്‍ടം ചെയ്ത് ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. കാക്കനാട്ടെ റീജനല്‍ കെമികല്‍ എക്‌സാമിനേഷന്‍ ലാബിലാണ് വിദഗ്ധ പരിശോധന നടക്കുക. ഇരയെ പിന്തുടരുന്നതിനിടെ കിണറ്റില്‍ വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ചയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കൃഷി സ്ഥലത്തേക്ക് വെള്ളം പമ്പ് ചെയ്യാന്‍ കിണറ്റിനരികിലെത്തിയവരാണ് ജഡം കണ്ടത്.
Keywords: Palakkad, News, Kerala, Tiger, Death, Found, Well, Dead body of tiger found in a well.