Follow KVARTHA on Google news Follow Us!
ad

പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

CPM worker found dead in Thalassery #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com 21.02.2022) ന്യൂമാഹി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. മീന്‍പിടിത്തക്കാരനായ പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു മടങ്ങവെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. രണ്ടു ബൈകുകളിലായെത്തിയ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ആക്രമണം തടയാന്‍ ശ്രമിച്ച ഹരിദാസിന്റെ സഹോദരന് പരിക്കേറ്റതായും വിവരമുണ്ട്.

  

Kannur, News, Kerala, RSS, CPM, Killed, Death, Politics, Crime, RSS, CPM worker found dead in Thalassery.

കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. ഹരിദാസിന്റെ മൃതദേഹം പരിയാരം മെഡികല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പുന്നോലിലെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാകാം ആക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വടിവാള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഒരു കാല്‍ വെട്ടിമാറ്റിയെന്നും നാട്ടകാര്‍ പറയുന്നു.

Kannur, News, Kerala, RSS, CPM, Killed, Death, Politics, Crime, RSS, CPM worker found dead in Thalassery.

അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെ നീളും.

Keywords: Kannur, News, Kerala, RSS, CPM, Killed, Death, Politics, Crime, RSS, CPM worker found dead in Thalassery.

Post a Comment