Follow KVARTHA on Google news Follow Us!
ad

74,000 കോടി രൂപ എങ്ങോട്ടോ പോയി; 2 വര്‍ഷത്തിനിടെ കോവിഡ് ടെസ്റ്റുകള്‍ക്ക് മാത്രമായി ഇന്‍ഡ്യക്കാര്‍ ചെലവഴിച്ച തുക ഞെട്ടിക്കുന്നത്; സാധാരണക്കാരന് കീശ ചോർന്നത് മാത്രം മിച്ചം; പരിശോധനകളില്‍ ഭൂരിഭാഗവും അനാവശ്യമായി എടുപ്പിച്ചതെന്ന്

Covid tests make Indians poorer by Rs 74K cr in 2 years, says NGO #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 06.02.2022) കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വകാര്യ ലാബുകളില്‍ പരിശോധന നടത്താനായി ഇന്‍ഡ്യക്കാര്‍ 74,000 കോടി രൂപ ചെലവഴിച്ചതായി റിപോര്‍ട്. 74 കോടി കോവിഡ് 19 ടെസ്റ്റുകള്‍ക്കാണ് ഇത്രയും തുക ചെലവായത്. 4.20 കോടി പോസിറ്റീവ് കേസുകള്‍ കണ്ടെത്തുകയും 500,000-ത്തിലധികം മരണങ്ങള്‍ സംഭവിക്കുകയും ചെയ്തുവെന്ന് നാഗ്പൂര്‍ ആസ്ഥാനമായുള്ള ഉപഭോക്തൃ അവകാശ എന്‍ജിഒ ആയ ഗ്രഹക് ഭാരതി പറഞ്ഞു.

New Delhi, News, National, COVID-19, Test, Indians, Prime Minister, Narendra Modi, Chief Minister, Supreme Court, Covid test, NGO, Covid tests make Indians poorer by Rs 74K cr in 2 years, says NGO.

ആര്‍ടിപിസിആര്‍, ആര്‍എടി, ട്രൂഎന്‍എടി, സിബിഎന്‍എഎടി തുടങ്ങിയ വിവിധ കോവിഡ് 19 ടെസ്റ്റുകളുമാണ് നടത്തിയത്. ഇതില്‍ 1,844 എണ്ണം സ്വകാര്യലാബിലും 1,411 എണ്ണം സര്‍കാര്‍ ലാബിലുമാണ് നടത്തിയത്. മൊത്തമുള്ള 3,255 ലാബുകളില്‍ 2,141 (764 സര്‍കാര്‍, 1,377 സ്വകാര്യ) ലാബുകള്‍ക്ക് മാത്രമാണ് ഡിമാന്‍ഡുള്ളത്. മഹാമാരിയുടെ തുടക്കത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്താനാണ് അധികൃതര്‍ നിര്‍ദേശിച്ചത്. അന്ന് ഒരു ടെസ്റ്റിന് ഏകദേശം 3,500 രൂപയോ അതില്‍ കൂടുതലോ ചിലവായിരുന്നു. പിന്നീടത് 600 രൂപയായി. വിലകുറഞ്ഞ ഹോം ടെസ്റ്റ് കിറ്റുകള്‍ ഇപ്പോള്‍ 250 രൂപയ്ക്ക് ലഭ്യമാണ്.

പരിശോധനയ്ക്ക് ശരാശരി 1000 രൂപ കണക്കിലെടുക്കുമ്പോള്‍, കോവിഡ് 19 ടെസ്റ്റുകള്‍ക്കായി മാത്രം 74,000 കോടി രൂപ ചെലവഴിക്കാന്‍ ഇന്‍ഡ്യക്കാര്‍ നിര്‍ബന്ധിതരായി, കൊള്ളയുടെ പ്രധാന ഭാഗം സ്വകാര്യ ലാബുകള്‍ കൊണ്ടുപോയെന്ന് ഗ്രഹക് ഭാരതി സ്ഥാപക-പ്രസിഡന്റ് ബാരിസ്റ്റര്‍ വിനോദ് തിവാരി പറഞ്ഞു. പരിശോധനകളില്‍ ഭൂരിഭാഗവും പ്രാഥമിക ലക്ഷണങ്ങളില്ലാതെയും, അല്ലെങ്കില്‍ കുറഞ്ഞ പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുത്ത് അനാവശ്യമായും എടുത്തതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഐസിഎംആര്‍, കേന്ദ്ര-സംസ്ഥാന ഉന്നത ഉദ്യോഗസ്ഥര്‍, കേന്ദ്ര വിജിലന്‍സ് കമീഷന്‍ എന്നിവര്‍ക്ക് ഗ്രഹക് ഭാരതി ഇത് സംബന്ധിച്ച് നിവേദനം അയച്ചു. കബളിപ്പിക്കപ്പെടുന്ന ഇന്‍ഡ്യക്കാരെ കൊള്ളയടിക്കുന്നു. രാജ്യവ്യാപകമായി നടക്കുന്ന ഈ റാകറ്റിനെക്കുറിച്ച് സര്‍കാര്‍ മുന്‍ഗണന നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍, ഗ്രഹക് ഭാരതി സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാഷ്ട്രീയക്കാരുടെ ഉദാരമായ ആശീര്‍വാദത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍കാര്‍ ഉദ്യോഗസ്ഥരുടെയും സത്യസന്ധമല്ലാത്ത സ്വകാര്യ ലാബുകളുടെയും അവരുടെ ഫ്രാഞ്ചൈസികളുടെയും ഒത്താശയോടെയുള്ള 'ആസൂത്രിതമായ മെഗാ തട്ടിപ്പ്' ആണിതെന്നും തിവാരി ആരോപിച്ചു. ഇത് കേന്ദ്ര ക്ലിനികല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) നിയമത്തിലെ വ്യവസ്ഥകള്‍ പല ലാബുകളും ലംഘിക്കുന്നതായി അദ്ദേഹം വാദിച്ചു. ഇത്തരം ലാബുകള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി എടുക്കണമെന്നും ബാരിസ്റ്റര്‍ വിനോദ് തിവാരി ആവശ്യപ്പെട്ടു.

Keywords: New Delhi, News, National, COVID-19, Test, Indians, Prime Minister, Narendra Modi, Chief Minister, Supreme Court, Covid test, NGO, Covid tests make Indians poorer by Rs 74K cr in 2 years, says NGO.
< !- START disable copy paste -->

Post a Comment