SWISS-TOWER 24/07/2023

'വസ്ത്രത്തിനുള്ളില്‍ ജെലാറ്റിന്‍ സ്റ്റികുകള്‍ ഘടിപ്പിച്ചതിന് ശേഷം ഭര്‍ത്താവ് ഭാര്യയെ ആലിംഗനം ചെയ്തു'; സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു

 


ADVERTISEMENT

അഹ് മദാബാദ്: (www.kvartha.com 26.02.2022) സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു. ലാല പാഗി (45), ഭാര്യ ശാരദ എന്നിവരാണ് മരിച്ചത്. ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം. ലാല പാഗി തന്റെ വസ്ത്രത്തിനുള്ളില്‍ ജെലാറ്റിന്‍ സ്റ്റികുകള്‍ ഘടിപ്പിച്ചതിന് ശേഷം ഭാര്യയെ ആലിംഗനം ചെയ്തതോടെയാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ലാല പാഗിയില്‍ നിന്നും വീട്ടുകാരില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിക്കാനാവാതെ ഒന്നര മാസമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു ഭാര്യ ശാരദ. ഒരുമിച്ച് ജീവിക്കാന്‍ ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഭാര്യയെ അവസാനമായി കാണണമെന്നാവശ്യപ്പെട്ട് പാഗി മേഘരാജ് നഗരത്തിലെ ഭാര്യ വീട്ടിലെത്തുകയായിരുന്നു.

'വസ്ത്രത്തിനുള്ളില്‍ ജെലാറ്റിന്‍ സ്റ്റികുകള്‍ ഘടിപ്പിച്ചതിന് ശേഷം ഭര്‍ത്താവ് ഭാര്യയെ ആലിംഗനം ചെയ്തു'; സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു

വീടിനകത്ത് നിന്ന് പുറത്തിറങ്ങി വന്ന ഭാര്യയെ പാഗി ധൃതിയില്‍ കെട്ടിപ്പിടിക്കുകയും നെഞ്ചില്‍ ഘടിപ്പിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയുമായിരുന്നു. ശാരദ തല്‍ക്ഷണം മരിച്ചു. നിമിഷങ്ങള്‍ക്കകം പാഗിക്കും ജീവന്‍ നഷ്ടപ്പെട്ടു.

ജെലാറ്റിന്‍ സ്റ്റികുകള്‍ പോലെയുള്ള സ്‌ഫോടക വസ്തുക്കള്‍ എങ്ങനെയാണ് പാഗിക്ക് ലഭിച്ചതെന്നും അതിന്റെ ഉപയോഗം എവിടെ നിന്നാണ് പഠിച്ചതെന്നുമുളള വിവരങ്ങള്‍ ഉടന്‍ കണ്ടെത്തുമെന്ന് ഗാന്ധിനഗര്‍ റേഞ്ച് ഐജിപി അഭയ് ചുദാസമ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Keywords:  News, National, Crime, Death, Police, Couples, Explosives, Couple died when an explosive device exploded. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia