ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യവികസത്തിന് ഊന്നല്‍നല്‍കുന്നതാണ് ഇത്തവണത്തെ ബജെറ്റ്. വന്‍ പദ്ധതികളാണ് വിദ്യാഭ്യാസമേഖലയ്ക്കായി നടപ്പാക്കാനിരിക്കുന്നത്. 'ഒരു ക്ലാസിന് ഒരു ടിവി ചാനല്‍' പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. പിഎം ഇ വിദ്യ പദ്ധതിയിലൂടെ 200 ടിവി ചാനലുകള്‍ കൂടി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസം ഓണ്‍ലൈനാകുന്ന പശ്ചാത്തലത്തില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇ-വിദ്യ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.
ആധുനിക സൗകര്യങ്ങളോടെ പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കുമെന്നും പ്രഖ്യാപനമുണ്ട്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ വിദ്യാര്‍ഥികളെയും യുവാക്കളെയും പരിഗണിച്ചുകൊണ്ടുള്ള ഒട്ടനവധി പ്രഖ്യാപനങ്ങളുമാണ് ഇത്തവണത്തെ കേന്ദ്രബജറ്റില്‍ വ്യക്തമാകുന്നത്. യുവാക്കള്‍ക്കായി 60 ലക്ഷത്തില്‍പരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിരുന്നു.
കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷമാണ് ചൊവ്വാഴ്ച ബജെറ്റ് അവതരണം ആരംഭിച്ചിരിക്കുന്നത്. പാര്‍ലമെന്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.
Keywords: New Delhi, News, National, Education, Students, Minister, Nirmala Seetharaman, Study class, Budget 2022: Govt to expand ‘one class, one TV channel’ from 12 to 200 channels.