അനാവശ്യ കിടമത്സരങ്ങളും, സത്യസന്ധമല്ലാത്ത ഓഫര്‍ പരസ്യങ്ങളും നല്‍കി തമ്മില്‍ മത്സരിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്ന നിലപാടില്‍ നിന്നും വന്‍കിട ജ്വലറികള്‍ പിന്‍മാറണമെന്ന് എകെജിഎസ്എംഎ ആവശ്യപ്പെടുന്നു. ഇന്‍ഡ്യയില മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയിലുള്ള വിലനിലവാരമാണ് എല്ലാ ദിവസവും എകെജിഎസ്എംഎ പ്രഖ്യാപിക്കുന്നത്. ഒരു ദിവസത്തേക്ക് അതിനെ തള്ളിപ്പറയാന്‍ ചിലര്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹമാണ്.
ചില വന്‍കിടക്കാരുടെ നിബന്ധനകളനുസരിച്ച് വില നിര്‍ണയ രീതി മാറ്റണമെന്നത് അംഗീകരിക്കാന്‍ കഴിയില്ല. സ്വര്‍ണ വിപണിയില്‍ വ്യാഴാഴ്ച വില കുറഞ്ഞപ്പോള്‍ ബുധനാഴ്ച കുറഞ്ഞ വില ഇട്ടവര്‍ 30 രൂപ കൂട്ടുകയാണ് ചെയ്തത്. വ്യക്തികളെക്കാള്‍ വലുതാണ് സംഘടനയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. ബുധനാഴ്ച ഒരു ദിവസം അനാവശ്യമായി വില കുറച്ചിട്ട് വിപണിയെ പ്രതിസന്ധിയിലാക്കിയവര്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത കേരളത്തിലെ സ്വര്‍ണ വ്യാപാരികളെ സംസ്ഥാന കമിറ്റി അഭിനന്ദിച്ചു.
Keywords: Thiruvananthapuram, News, Kerala, Gold, Business, Advertisement, Cheating, AKGSMA, Consumer, Big jewelers should refrain from competing with each other by giving dishonest offer advertisements and cheating consumers: AKGSMA.