Follow KVARTHA on Google news Follow Us!
ad

പൂപ്പാറ വിലേജ് ഓഫീസില്‍ ആക്രമണം നടത്തിയതായി പരാതി; 'ജീവനക്കാരെ കയ്യേറ്റം ചെയ്തു, രേഖകളും കംപ്യൂടറും ഉള്‍പെടെ നശിപ്പിച്ചു'

Attack on Poopara Village Office in Idukki #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇടുക്കി: (www.kvartha.com 21.02.2022) പൂപ്പാറ വിലേജ് ഓഫീസില്‍ (Village Office) സ്ഥലത്തിന്റെ രേഖകള്‍ ശരിയാക്കാനെത്തിയ മൂന്നംഗ സംഘം ഓഫീസില്‍ ആക്രമണം നടത്തിയതായി പരാതി. സ്‌പെഷ്യല്‍ വിലേജ് ഓഫീസര്‍ എം എസ് ബിജുവിനെയും ജീവനക്കാരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. വിലേജ് ഓഫീസിലെ ജനല്‍ ചില്ലുകളും ഓഫീസ് രേഖകളും കംപ്യൂടറും ഉള്‍പെടെ നശിപ്പിച്ച നിലയിലാണ്.

സ്ഥലത്തിന്റെ രേഖകളില്‍ ക്രമക്കേട് കണ്ടതിനെ തുടര്‍ന്ന് ആര്‍ഓആര്‍ നല്‍കാന്‍ വിസമ്മതിച്ചതാണ് അക്രമത്തിന് കാരണമെന്ന് വിവരം. സംഘം മദ്യപിച്ചാണ് അക്രമം നടത്തിയതെന്നും വിവരമുണ്ട്. ഒരു മണിക്കൂറോളം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സംഘം മടങ്ങിയത്. സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് കേസെടുത്തു.

Idukki, News, Kerala, Office, Village office, Attack, Crime, Complaint, Police, Case, Attack on Poopara Village Office in Idukki.

Keywords: Idukki, News, Kerala, Office, Village office, Attack, Crime, Complaint, Police, Case, Attack on Poopara Village Office in Idukki.

Post a Comment