Follow KVARTHA on Google news Follow Us!
ad

കുടുംബദോഷങ്ങള്‍ ഇല്ലാതാക്കാമെന്ന് വിശ്വസിപ്പിച്ച് വനിതാ ജ്യോതിഷി 7 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി

Astrologer promises to rid engineer of 'spell', cheats family of Rs 7Lakhs #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പൂനെ: (www.kvartha.com 07.02.2022) കുടുംബത്തിലെ ദോഷങ്ങള്‍ മന്ത്രവാദത്തിലൂടെ ഇല്ലാതാക്കാമെന്ന് പറഞ്ഞ് വനിതാ ജ്യോതിഷി ഏഴ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി 52 കാരനായ എന്‍ജിനീയര്‍ പൊലീസില്‍ പരാതി നല്‍കി. ചിഞ്ച്വാഡ് പൊലീസ് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തു. ഒരു മള്‍ടിനാഷനല്‍ മാനുഫാക്ചറിംഗ് കമ്പനിയില്‍ എന്‍ജിനീയറായ പരാതിക്കാരനും കുടുംബാംഗങ്ങളും ചിഞ്ച്വാഡിലുള്ള വനിതാ ജ്യോതിഷിയുമായി ബന്ധപ്പെടുകയും അവരുമായി ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. അവര്‍ ഈ പ്രദേശത്ത് തന്നെയാണോ താമസിക്കുന്നതെന്ന് പൊലീസിന് സംശയമുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറിനും ഈ വര്‍ഷം ജനുവരി എട്ടിനും ഇടയില്‍ ഒന്നിലധികം ഇടപാടുകളിലായി 7.21 ലക്ഷം രൂപ പരാതിക്കാരന്‍ വനിതാ ജ്യോതിഷിക്ക് കൈമാറിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. പരാതിക്കാരനും കുടുംബാംഗങ്ങളും തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ജ്യോതിഷിയോട് പറഞ്ഞപ്പോള്‍, ആരോ കുടുംബാംഗങ്ങള്‍ക്കെതിരെ മന്ത്രവാദം നടത്തിയിട്ടുണ്ടെന്നും ചില ആചാരങ്ങള്‍ അനുഷ്ഠിച്ചില്ലെങ്കില്‍ അത് കുടുംബത്തില്‍ മരണം വരെ സംഭവിക്കാമെന്നും ഭയപ്പെടുത്തി. എന്നിട്ടാണ് ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴി പണം കൈപ്പറ്റിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Pune, News, National, Woman, Arrest, Arrested, Complaint, Crime, Fraud, Astrologer promises to rid engineer of 'spell', cheats family of Rs 7Lakhs

മഹാരാഷ്ട്ര പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറേഡിക്കേഷന്‍ ഓഫ് ഹ്യൂമന്‍ ബലി, മറ്റ് മനുഷ്യത്വരഹിത, തിന്മ, അഘോരി പ്രാക്ടീസ്, ബ്ലാക് മാജിക് ആക്റ്റ്, 2013, വഞ്ചന, കൊള്ളയടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് വനിതാ ജ്യോതിഷിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി കേസ് അന്വേഷിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ രാജേഷ് മോര്‍ പറഞ്ഞു.

Keywords: Pune, News, National, Woman, Arrest, Arrested, Complaint, Crime, Fraud, Astrologer promises to rid engineer of 'spell', cheats family of Rs 7Lakhs < !- START disable copy paste -->

Post a Comment