ദേവാലയത്തിന് 9,000 വര്‍ഷം പഴക്കമുണ്ടെങ്കിലും എല്ലാം ഏതാണ്ട് കേടുകൂടാതെയിരിക്കുന്നതായി ജോര്‍ദാനിയന്‍ പുരാവസ്തു ഗവേഷകനായ വേല്‍ അബു അസീസ പറഞ്ഞു. നരവംശ രൂപങ്ങളുള്ള രണ്ട് കൊത്തുപണികളുള്ള ശിലാസ്തൂപങ്ങളും ബലിപീഠം, അടുപ്പ്, കടല്‍ ഷെല്ലുകള്‍, ഡെസേര്‍ട് കൈറ്റിന്റെ മിനിയേചര്‍ രൂപവും ആരാധാനലയത്തില്‍ കണ്ടെത്തിയിയ്യുണ്ട്.
ഇതുവരെ അറിയപ്പെടാത്ത ഈ നവീന ശിലായുഗത്തിലെ ജനങ്ങളുടെ പ്രതീകാത്മകമായ കലാ ആവിഷ്‌കാരം, ആത്മീയ സംസ്‌കാരം എന്നിവയില്‍ ഈ ദേവാലയം ഒരു പുതിയ വെളിച്ചം വീശുന്നമെന്നും ഗവേഷകര്‍ പറഞ്ഞു. ഈ നിര്‍മിതി ഇവിടെ താമസിച്ചിരുന്നവരുടെ സാംസ്‌കാരികവും സാമ്പത്തികവും പ്രതീകാത്മകവുമായ ജീവിതത്തെ അടയാളപ്പെടുത്തുന്നതായും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
മൃഗങ്ങളെ കെണിയില്‍ വീഴ്ത്തി കശാപ്പുചെയ്യുന്ന നിര്‍മിതിയായ ഡെസേര്‍ട്ട് കൈറ്റസ് ദേവാലയത്തിനുള്ളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇവിടുത്തെ ജനങ്ങള്‍ വേട്ടക്കാരായിരുന്നു എന്ന് സൂചിപ്പിക്കുന്നതാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.
Keywords: News, Kerala, Researchers, Archaeological site, Found, Archaeologist, Jordanian desert, Shrine, Archaeologists discover 9,000-year-old shrine in Jordanian desert.