SWISS-TOWER 24/07/2023

സേതുരാമയ്യരുടെ 5-ാം വരവ്; സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 26.02.2022) സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ പേര് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. കെ മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. 'സിബിഐ 5 ദ ബ്രെയ്ന്‍' എന്നാണ് സേതുരാമയ്യരുടെ അഞ്ചാം വരവിന്റെ പേര്. സൈനാ മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടൈറ്റില്‍ അനൗണ്‍സ് ചെയ്തത്.

സേതുരാമയ്യരുടെ 5-ാം വരവ്; സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

ബാസ്‌കറ്റ് കില്ലിംഗ് എന്ന ഏറെ സുപരിചിതമല്ലാത്ത കൊലപാതക രീതിയാണ് സിബിഐ അഞ്ചാം ഭാഗം പറയുന്നത്. മൂന്ന് വര്‍ഷം കൊണ്ടാണ് എസ് എന്‍ സ്വാമി തിരക്കഥ പൂര്‍ത്തിയാക്കിയത്. ജഗതി ശ്രീകുമാര്‍, മുകേഷ്, സായ് കുമാര്‍, ആശാ ശരത്, സൗബിന്‍ ശാഹിര്‍, കനിഹ തുടങ്ങി വമ്പര്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക എന്നാണ് വിവരം.
Aster mims 04/11/2022



1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സിനിമാ പരമ്പര മമ്മൂട്ടിയുടെ കരിയറിലും മലയാള സിനിമയിലും ശ്രദ്ധേയമായ സ്വാധീനമാണ് ചെലുത്തിയത്. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളാണ് ഇതുവരെ പരമ്പരയില്‍ പുറത്തിറങ്ങിയത്. ഈ സിനിമയോടെ സേതുരാമയ്യര്‍ സിബിഐ പരമ്പര അവസാനിക്കുമെന്നും സൂചനയുണ്ട്.

Keywords:  Kochi, News, Kerala, Cinema, Entertainment, Actor, Mammootty, Announce the title of the fifth installment of Mammootty’s CBI series.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia