തിരുവനന്തപുരം: (www.kvartha.com 20.02.2022) തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് നടന്‍ ഇന്നസെന്റ്. ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് വ്യാജ പ്രചാരങ്ങളെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്തിയത്. തനിക്ക് പറയാനുള്ളത് താന്‍ പറയാം എന്നും, ആ ഉത്തരവാദിത്തം ആരും ഏറ്റെടുക്കേണ്ടെന്നുമാണ് അദ്ദേഹം കുറിച്ചു.
'സിനിമയില്‍ നിന്ന് വന്നപ്പോള്‍ ഒരാവേശത്തിന് ഞാന്‍ ഇടതുപക്ഷക്കാരനായി. അതെന്റെ വലിയ തെറ്റ്. ഇന്നു ഞാന്‍ നൂറുവട്ടം പശ്ചാത്തപിക്കുന്നു', എന്നാണ് നടന്‍ പറഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും. മരണം വരെ അതില്‍ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്റെ പേരില്‍ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്.
Keywords: Thiruvananthapuram, News, Kerala, Cinema, Entertainment, Actor, Politics, Fake, Innocent, Facebook Post, Facebook, Fake news, Actor Innocent about fake news.