Follow KVARTHA on Google news Follow Us!
ad

പള്ളിപ്പുറത്ത് ദേശീയപാതയില്‍ വാഹനാപകടം; 2 മരണം

Accident on National Highway at Pallippuram; 2 died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 28.02.2022) മംഗലപുരം പള്ളിപ്പുറത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കണിയാപുരം പടിഞ്ഞാറ്റുമുക്ക് സ്വദേശി നിധിന്‍ (22), ചിറ്റാറ്റുമുക്ക് സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം.

മംഗലപുരം ഭാഗത്ത് നിന്നും കണിയാപുരത്തേക്ക് പോകവേ ഇവര്‍ സഞ്ചരിച്ച ബൈക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ചതാകാം അപകട കാരണന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Thiruvananthapuram, News, Kerala, Accident, Death, Medical College, Vehicles, Bike, Police, Injured, Accident on National Highway at Pallippuram; 2 died.

Keywords: Thiruvananthapuram, News, Kerala, Accident, Death, Medical College, Vehicles, Bike, Police, Injured, Accident on National Highway at Pallippuram; 2 died.

Post a Comment