Follow KVARTHA on Google news Follow Us!
ad

'ഇന്‍ഡ്യ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്ന ഒരു ദിവസം വരും'; ഐഒസി 2023 സെഷന്റെ ആതിഥേയാവകാശം രാജ്യം നേടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് സചിന്‍ ടെന്‍ഡുല്‍കര്‍

A day will come when India will host the Olympics” – Sachin Tendulkar elated as India wins hosting right for IOC Session 2023 #കേരളവാർത്തകൾ #ന്യൂസ്റൂം
മുംബൈ: (www.kvartha.com 20.02.2022) അടുത്തവര്‍ഷം നടക്കുന്ന അന്താരാഷ്ട്ര ഒളിംപിക്‌സ് കമിറ്റിയുടെ സെഷന് ഇന്‍ഡ്യ ആതിഥേയത്വം വഹിക്കുമെന്ന വാര്‍ത്ത കായിക പ്രേമികള്‍ വളരെ ആവേശത്തോടെയാണ് കേട്ടത്. ബീജിംഗില്‍ നടക്കുന്ന ശീതകാല ഒളിംപിക്സിനൊപ്പം നടന്ന 139-ാമത് ഐഒസി സെഷനിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ഇന്‍ഡ്യയില്‍ നിന്ന് ഐഒസി അംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയായ നിതാ അംബാനി, ഐഒഎ പ്രസിഡന്റ് ഡോ. നരീന്ദര്‍ ബത്ര, യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍, ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവര്‍ അടങ്ങുന്ന ഇന്‍ഡ്യന്‍ പ്രതിനിധി സംഘം ബീജിംഗിലെ ഐഒസി സെഷനില്‍ പങ്കെടുത്തു.

Mumbai, News, National, Sports, Sachin Tendulker, A day will come when India will host the Olympics'– Sachin Tendulkar elated as India wins hosting right for IOC Session 2023.

ഐഒസി 2023 സെഷന്റെ ആതിഥേയാവകാശം ഇന്‍ഡ്യ നേടിയതില്‍ ക്രികറ്റ് മാസ്റ്റര്‍ സചിന്‍ ടെന്‍ഡുല്‍കര്‍ ഉള്‍പെടെ രാജ്യത്തെ എല്ലാ പൗരന്മാരും ആഹ്ലാദിച്ചു. സചിന്‍ ടെന്‍ഡുല്‍കര്‍ ചരിത്ര നിമിഷത്തില്‍ തന്റെ സന്തോഷം പ്രകടിപ്പിച്ചു. ഇന്‍ഡ്യ ഒരു ദിവസം ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷനല്‍ ഒളിംപിക് കമിറ്റി സെഷന്‍ ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്‍ഡ്യയുടെ ഒളിംപിക് സ്വപ്നങ്ങളിലേക്കുള്ള സുപ്രധാന വഴിത്തിരിവാണെന്ന് നിത അംബാനി പറഞ്ഞു.

Keywords: Mumbai, News, National, Sports, Sachin Tendulker, A day will come when India will host the Olympics” – Sachin Tendulkar elated as India wins hosting right for IOC Session 2023.

Post a Comment