ബീഹാറിലെ 40 ജില്ലകളില്‍ 28 ജില്ലകളിലെ 62 പൊലീസ് സ്റ്റേഷനുകളും 37 പൊലീസ് ഔട്‌പോസ്റ്റുകളുമാണ് കണ്ടെത്താനാകാഞ്ഞതെന്ന് ടിഎഎസ്എല്‍ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് റിപോര്‍ട് നല്‍കി. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാകിംഗ് നെറ്റ് വര്‍ക് ആന്‍ഡ് സിസ്റ്റത്തിന് (സിസിടിഎന്‍എസ്) കീഴിലുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പട്ടികയില്‍ പേരുകള്‍ ഉള്‍പെടുത്തിയിട്ടും 'കാണാതായ' പൊലീസ് സ്റ്റേഷനുകളുടെയും ഔട്‌പോസ്റ്റുകളുടെയും ഫിസികല്‍ വെരിഫികേഷന്‍ നടപടികള്‍ ആരംഭിക്കാന്‍ നടപടി തുടങ്ങി. ടിഎഎസ്എല്‍ സമര്‍പിച്ച റിപോര്‍ടിനെ തുടര്‍ന്നാണിത്. സംസ്ഥാനത്ത് 925 പൊലീസ് സ്റ്റേഷനുകളും 250 ഔട്‌പോസ്റ്റുകളുമുണ്ട്.
'കാണാതായ' പൊലീസ് സ്റ്റേഷനുകളെയും പൊലീസ് ഔട്‌പോസ്റ്റുകളെയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ എത്രയും വേഗം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ജില്ലകളിലെ എസ്പിമാര്‍ക്ക് ഡിഐജി, സ്റ്റേറ്റ് ക്രൈം റെകോര്‍ഡ് ബ്യൂറോ കഴിഞ്ഞയാഴ്ച കത്തയച്ചു. ഉദാഹരണത്തിന്, ലഖിസരായിലെ സിംഗ്ചക്, ബന്നു ബാഗിച്ച പൊലീസ് സ്റ്റേഷനുകള്‍ കണ്ടെത്തിയില്ല. അതുപോലെ, ജമാല്‍പൂര്‍ റെയില്‍ ജില്ലയുടെ കീഴിലുള്ള ചനാന്‍ റെയില്‍വേ പൊലീസ് സ്റ്റേഷന്‍ നിലവിലില്ല. അറിയിച്ചിട്ടും ചനാന്‍ റെയില്‍വേ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞില്ലെന്ന് ജമാല്‍പൂര്‍ റെയില്‍ പൊലീസ് സൂപ്രണ്ട് അമീര്‍ ജാവേദ് പറഞ്ഞു. റെയില്‍വേ ഗതാഗതം മുടങ്ങിയതാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ ചില സമയങ്ങളില്‍ പൊലീസ് സ്റ്റേഷനുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാറുണ്ടെന്ന് ഇക്കാര്യം അറിയാവുന്ന എഡിജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടാതെ, ഏതെങ്കിലും പൊലീസ് സ്റ്റേഷനോ ഔട്‌പോസ്റ്റോ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സമയമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടപ്പാട്: രമാശങ്കര്‍, ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

Keywords: Patna, News, National, Police, Police Station, Missing, 99 police stations and outposts go 'missing' in Bihar.