ചങ്ങനാശേരി: (www.kvartha.com 05.02.2022) ബൈകുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പുഴവാത് സ്വദേശി അജ്മല്‍ (27), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20), ചങ്ങനാശേരി മാര്‍കെറ്റിന് സമീപം അലക്‌സ് (26) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10.30 മണിയോടെ എംസി റോഡില്‍ ചങ്ങനാശേരി എസ്ബി കോളജിന് സമീപമായിരുന്നു അപകടം. എതിര്‍ ദിശയില്‍ സഞ്ചരിച്ച ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും അജ്മല്‍ മരിച്ചിരുന്നു. രുദ്രാക്ഷിനേയും അലക്സിനേയും ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ഇരുവരും മരിച്ചു.
Keywords: News, Kerala, Death, Accident, Hospital, Injured, Bike, Changanassery, 3 died in bike accident at Changanassery.