മുംബൈ: (www.kvartha.com 28.02.2022) പ്രഭാസ് നായകനായി എത്തുന്ന രാധേശ്യാം എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍ മാര്‍ച് രണ്ടിന് പുറത്തിറക്കും. മാര്‍ച് 11 നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. പൂജാ ഹെഗ്ഡെയാണ് നായിക. ചിത്രത്തിന്റെ മലയാളം പതിപ്പില്‍ സിനിമയുടെ ഇതിവൃത്തം പറയുന്നത് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ ആണ്. 1970 കളിലെ യൂറോപ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ഹസ്തരേഖ വിദഗ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുക.
ബഹുഭാഷ ചിത്രമായ രാധേശ്യാം ഇറ്റലി, ജോര്‍ജിയ, ഹൈദരാബാദ് എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്. യുവി ക്രിയേഷന്‍, ടി- സീരീസ്ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണകുമാറാണ്. ചിത്രത്തില്‍ സച്ചിന്‍ ഖേദേകര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

രാധേശ്യാമിലെ മനോഹരമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകറാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍: നിക് പവല്‍, ശബ്ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി, നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്.
Keywords: Mumbai, News, Kerala, Cinema, Entertainment, 2nd trailer of the romantic movie Radheshyam will be released on March 2.
Keywords: Mumbai, News, Kerala, Cinema, Entertainment, 2nd trailer of the romantic movie Radheshyam will be released on March 2.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.