വീണ്ടും സുരക്ഷാവീഴ്ച: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 17കാരി ഓട് പൊളിച്ച് മാറ്റി ചാടിപ്പോയതായി പൊലീസ്

 


കോഴിക്കോട്: (www.kvartha.com 20.02.2022) കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും 17കാരി ഓട് പൊളിച്ച് മാറ്റി ചാടിപ്പോയതായി പൊലീസ്. ഒരാഴ്ചക്കിടെ നാലാമത്തെ അന്തേവാസിയാണ് ഇവിടെ നിന്ന് രക്ഷപ്പെടുന്നത്. ഞായറാഴ്ച രാവിലെയാണ് രക്ഷപ്പെട്ട വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ മെഡികല്‍ കോളജ് പൊലീസ് അന്വേഷണം തുടങ്ങി.

ശനിയാഴ്ച കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഒരു യുവാവ് ചാടിപ്പോയിരുന്നു. വൈകീട്ട് ബാത് റൂമിന്റെ വെന്റിലേറ്റര്‍ പൊളിച്ചാണ് 21 കാരന്‍ ചാടിപ്പോയത്. മെഡികല്‍ കോളജ് പൊലീസിന്റെ അന്വേഷണത്തില്‍ ചാടിപ്പോയ യുവാവിനെ രാത്രി ഷൊര്‍ണൂരില്‍ നിന്നും കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തില്‍ തിരിച്ചെത്തിച്ചു.

വീണ്ടും സുരക്ഷാവീഴ്ച: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 17കാരി ഓട് പൊളിച്ച് മാറ്റി ചാടിപ്പോയതായി പൊലീസ്

കഴിഞ്ഞ ദിവസങ്ങളിലും ഒരു സ്ത്രീയും പുരുഷനും ഇവിടെ നിന്ന് ചാടി പോയിരുന്നു. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന പഴയ കെട്ടിടത്തിന്റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയില്‍ ആയിരുന്നെന്ന് സൂപ്രണ്ട് പറയുന്നു. രാവിലെ അഞ്ചരയ്ക്കാണ് സ്ത്രീ അന്ന് ചാടിപ്പോയത്. അതേ ദിവസം രാവിലെ ഏഴ് മണിയോടെ കുളിക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷന്‍ ഓടിപ്പോയത്. രക്ഷപ്പെട്ട സ്ത്രിയെ വൈകിട്ടോടെ മലപ്പുറത്ത് നിന്ന് സ്ത്രീയെ കണ്ടെത്തിയിരുന്നു. ഇവരെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റി.

Keywords:  Kozhikode, News, Kerala, Police, Medical College, Kthiravattom, Mental Health Centre, Escaped, 17 year old girl escaped from Kthiravattom Mental Health Centre.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia