രാവിലെ ആറ് മണിക്ക് അലാം വച്ച് കുട്ടി ഉണര്‍ന്നു. വീടിനു പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുകാര്‍ കണ്ടു. പതിവായി പുലര്‍ചെ ഉണര്‍ന്ന് വീടിനു പിന്നിലിരുന്ന് പഠിക്കുന്ന പതിവുളളതിനാല്‍ വീട്ടുകാരാരും ഇത് കാര്യമായി എടുത്തുമില്ല. ഏഴു മണിയായിട്ടും കുട്ടിയെ കാണാതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് വീടിന്റെ പിന്‍വശത്ത് കത്തിക്കരിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സ്‌കൂളില്‍ നടത്തിയ പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിന്റെ വിഷമം ഹന്നയ്ക്കുണ്ടായിരുന്നെന്ന് സഹപാഠികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ തലവഴി ഒഴിച്ച ശേഷം തീകൊളുത്തിയതാകാമെന്നാണ് നിഗമനം. മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു.
Keywords: Kollam, News, Kerala, Death, Found Dead, Police, Examination, Mark, Fire, Girl, 16 year old girl found dead in Kollam
Keywords: Kollam, News, Kerala, Death, Found Dead, Police, Examination, Mark, Fire, Girl, 16 year old girl found dead in Kollam