Follow KVARTHA on Google news Follow Us!
ad

ഉത്താരാഖണ്ഡില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; 11 മരണം, 2 പേര്‍ക്ക് പരിക്ക്

11 died, two injured after vehicle falls into gorge in Uttarakhand #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഡെറാഡൂണ്‍: (www.kvartha.com 22.02.2022) ഉത്താരാഖണ്ഡില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കുമയൂണിലെ സുഖിദാങ് റീത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കില്‍ വച്ചാണ് അപകടം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും റിപോര്‍ടുണ്ട്.

വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. നാട്ടുകാരും പൊലീസും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകടത്തില്‍പെട്ടവരുടെ വിവരങ്ങള്‍ ഒന്നും അറിയാനായിട്ടില്ലെന്ന് കുമയോണ്‍ ഡെപ്യൂടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് നിലേഷ് ആനന്ദ് ഭാര്‍നെ ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കി.

Dehra Dun, News, National, Accident, Death, Injured, Police, 11 died, two injured after vehicle falls into gorge in Uttarakhand.

Keywords: Dehra Dun, News, National, Accident, Death, Injured, Police, 11 died, two injured after vehicle falls into gorge in Uttarakhand.

Post a Comment