Follow KVARTHA on Google news Follow Us!
ad

മുതലമടയില്‍ ആദിവാസി യുവാക്കളെ കാണാതായിട്ട് 140 ദിവസം പിന്നിട്ടപ്പോഴും യാതൊരു തുമ്പും കിട്ടാതെ പൊലീസ്

Youths missing for 140 days in Muthalamada #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kvartha.com 21.01.2022) മുതലമടയില്‍ ആദിവാസി യുവാക്കളെ കാണാതായിട്ട് 140 ദിവസം പിന്നിട്ടപ്പോഴും യാതൊരു തുമ്പും കിട്ടാതെ പൊലീസ്. നാടിളക്കി തിരച്ചില്‍ നടത്തിയിട്ടും തമിഴ്‌നട്ടിലടക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടും ഇവരെക്കുറിച്ചുള്ള യാതൊരു സൂചനയും പൊലീസിന് ലഭിച്ചില്ല.

ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും വിവരങ്ങള്‍ ലഭിക്കാതായതോടെ പൊലീസ് അന്വേഷണം വഴിമുട്ടിയതോടെ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി യുവാക്കളുടെ കുടുംബം മുന്നോട്ടുവന്നു. ചപ്പക്കാട് നിന്നും സ്റ്റീഫന്‍, മുരുകേശന്‍ എന്നീ യുവാക്കളെയാണ് കഴിഞ്ഞ ആഗസ്റ്റ് 30ന് രാത്രി കാണാതായത്.

Palakkad, News, Kerala, Missing, Police, Youth, Muthalamada, Youths missing for 140 days in Muthalamada

പ്രദേശത്തും വനമേഖലയിലും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. തുടര്‍ന്ന് പാലക്കാട് എസ് പി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

Keywords: Palakkad, News, Kerala, Missing, Police, Youth, Muthalamada, Youths missing for 140 days in Muthalamada

Post a Comment