Follow KVARTHA on Google news Follow Us!
ad

പിന്നോട്ടെടുത്ത ക്രെയിനിന്റെ ചക്രത്തിന് അടിയില്‍പെട്ടു; യുവാവിന് ദാരുണാന്ത്യം

Youth died in craine accident at Angamaly #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അങ്കമാലി: (www.kvartha.com 19.01.2022) തുറവൂരില്‍ പിന്നോട്ടെടുത്ത ക്രെയിനിന്റെ ചക്രത്തിന് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. ചാലക്കുടി അതിരപ്പിള്ളി വെറ്റിലപ്പാറ പുളിക്കോട്ടുപറമ്പില്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ പി സി അഖിലാണ് (22) മരിച്ചത്. മംഗലി ക്രഷറിന് സമീപത്തെ പറമ്പില്‍ തടി കയറ്റുന്നതിനിടെയാണ് അപകടം.

പിന്നില്‍ നിന്ന് സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെ ചെരുപ്പ് തെന്നി നിലത്തു വീണതോടെയാണ് പിന്നോട്ടെടുത്ത ക്രെയിന്‍ ദേഹത്ത് കയറിയത്. എക്‌സ്‌കവേറ്ററിന്റെ സഹായിയായിരുന്നു അഖില്‍. സൈഡ് പറഞ്ഞ് കൊടുക്കുന്നതിനിടെ അഖിലിന്റെ ചെരുപ്പ് തെന്നി നിലത്തു വീണു. ക്രെയിന്‍ ഡ്രൈവര്‍ സംഭവമറിയാതെ പിന്നോട്ടെടുക്കുകയായിരുന്നു.

News, Kerala, Hospital, Accident, Death, Angamali, Youth died in craine accident at Angamaly.

അഖിലിനെ ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയില്‍. അമ്മ: മിനി. സഹോദരന്‍: അരുണ്‍.

Keywords: News, Kerala, Hospital, Accident, Death, Angamali, Youth died in craine accident at Angamaly.

Post a Comment