Follow KVARTHA on Google news Follow Us!
ad

മൂന്നാര്‍ കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

Young man died after falling into Munnar Karadipara view point #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇടുക്കി: (www.kvartha.com 30.01.2022) മൂന്നാര്‍ കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം മല മുകളിലേക്ക് ട്രകിങ് നടത്തുന്നതിനിടെയാണ് അപകടമെന്നാണ് വിവരം.

കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്റടിച്ച് കഴിയുകയായിരുന്നു. 600 അടി താഴ്ച്ചയിലേക്കാണ് ഷിബിന്‍ പതിച്ചതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ അടിമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Idukki, News, Kerala, Death, Hospital, Police, Youth, Friends, Young man died after falling into Munnar Karadipara view point.

Keywords: Idukki, News, Kerala, Death, Hospital, Police, Youth, Friends, Young man died after falling into Munnar Karadipara view point.

Post a Comment