Follow KVARTHA on Google news Follow Us!
ad

സഹോദരന് സന്ദേശമയച്ചതിന് പിന്നാലെ യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Woman found dead in Malappuram #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kvartha.com 13.01.2022) എടപ്പാളില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റശീദിന്റെ ഭാര്യ ഷഫീല(28) ആണ് മരിച്ചത്. യുവതി മരിക്കുന്നതിന് മുമ്പ് തന്റെ സഹോദരന് മൊബൈലില്‍ സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. സഹോദരന് വിവരമറിയിച്ചതിന് പിന്നാലെ സഹോദരി വീട്ടിലെത്തി നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിദേശത്തുള്ള ഭര്‍ത്താവ് റശീദ് ഒരു മാസം മുമ്പാണ് നാട്ടില്‍ വന്നുപോയത്. അതേസമയം മലപ്പുറം സ്വദേശിയായ യുവാവ് മൊബൈലില്‍ സന്ദേശം അയച്ച് ശല്യപ്പെടുത്തിയതായും കഴിഞ്ഞ ദിവസം രണ്ട് തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ ആരോപണമുന്നയിച്ചു.

Malappuram, News, Kerala, Death, Found Dead, Mobile Phone, Message, House, Woman, Police, Woman found dead in Malappuram

സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മക്കള്‍: ആമിന റിദ, ഫാത്വിമ റിഫ.

Keywords: Malappuram, News, Kerala, Death, Found Dead, Mobile Phone, Message, House, Woman, Police, Woman found dead in Malappuram

Post a Comment