Follow KVARTHA on Google news Follow Us!
ad

മകരസംക്രാന്തി ആഘോഷിക്കാന്‍ മുസ്ലീം വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് യോഗ ചെയ്യിക്കുന്നതെന്തിന്? സര്‍കാരിനെതിരെ ജമ്മു കശ്മീര്‍ നേതാക്കള്‍

Why should Muslim students be forced to do yoga to celebrate Makar Sankranti?: J&K leaders slam govt #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ശ്രീനഗര്‍: (www.kvartha.com 14.01.2022) മകരസംക്രാന്തി ദിനത്തില്‍ വെര്‍ച്വല്‍ 'സൂര്യ നമസ്‌കാരം' സംഘടിപ്പിക്കാന്‍ കോളജ് മേധാവികളോട് നിര്‍ദേശിച്ച ജമ്മു കശ്മീര്‍ ഭരണകൂട ഉത്തരവിനെതിരെ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ടികള്‍ രംഗത്തെത്തി. ഉന്നതവിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യാഴാഴ്ച (ജനുവരി 13) പുറത്തിറക്കിയ സര്‍കുലറില്‍ ഇങ്ങനെ പറയുന്നു: '2022 ജനുവരി 14ന് 'മകരസക്രാന്തി'യുടെ വിശുദ്ധ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി വലിയ തോതിലുള്ള വെര്‍ച്വല്‍ സൂര്യ നമസ്‌കാരം ഒരുക്കാന്‍ ഭാരത സര്‍കാര്‍ ആഗ്രഹിക്കുന്നു.

ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങള്‍ക്ക് കീഴിലാണ് നമസ്‌കാര്‍ സംഘടിപ്പിക്കുക. സൂര്യനമസ്‌കാര്‍ ഫോര്‍ വൈറ്റലിറ്റി' എന്ന ടാഗ് ലൈനോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. താഴെ പറയുന്ന ഏതെങ്കിലും പോര്‍ടലുകളില്‍ രെജിസ്റ്റെര്‍ ചെയ്ത്, എല്ലാ ഫാകല്‍റ്റി അംഗങ്ങളും വിദ്യാര്‍ഥികളും ഈ പ്രോഗ്രാമില്‍ സജീവമായി പങ്കെടുക്കുന്നുവെന്ന് ദയവായി ഉറപ്പാക്കണം.

Srinagar, News, National, Politics, BJP, Congress, Students, Why should Muslim students be forced to do yoga to celebrate Makar Sankranti?: J&K leaders slam govt.

മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള സര്‍കുലറിനെതിരെ ട്വീറ്റ് ചെയ്തു. മകരസംക്രാന്തി ആഘോഷിക്കാന്‍ മുസ്ലീം വിദ്യാര്‍ഥികളെ യോഗ ചെയ്യാന്‍ എന്തിന് നിര്‍ബന്ധിക്കണം, മകരസംക്രാന്തി ഒരു ഉത്സവമാണ്, അത് ആഘോഷിക്കണോ വേണ്ടയോ? എന്നത് വ്യക്തിപരമായ തീരുമാനമായിരിക്കണം. മുസ്ലീം ഇതര വിദ്യാര്‍ഥികള്‍ ഈദ് ആഘോഷിക്കണമെന്ന് ഉത്തരവിട്ടാല്‍ ബിജെപി സന്തോഷിക്കുമോ? ഒമര്‍ ചോദിക്കുന്നു.

നാളെ, എല്ലാവരും റംസാന്‍ വ്രതം അനുഷ്ഠിക്കണമെന്ന് ഒരു മുസ്ലീം മുഖ്യമന്ത്രി എക്സിക്യൂടീവ് ഉത്തരവ് പുറപ്പെടുവിച്ചാല്‍, മുസ്ലീം ഇതര സമുദായക്കാര്‍ക്ക് അത് എങ്ങനെ തോന്നും? ജനങ്ങളുടെമേല്‍ മതപരമായ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് നിര്‍ത്തണം. ഈ വിഷയങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് അവകാശമില്ല- തന്റെ പാര്‍ടി നേതാവ് ഉമേഷ് തലാഷിയുടെ പോസ്റ്റ് ഒമര്‍ റീട്വീറ്റ് ചെയ്തു:

കശ്മീരിലെ ജനങ്ങളെ കൂട്ടായി അപമാനിക്കുകയാണ് കേന്ദ്രസര്‍കാരെന്ന് ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി പറഞ്ഞു. കേന്ദ്രം കശ്മീരികളെ തരംതാഴ്ത്താനും കൂട്ടമായി അപമാനിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഉത്തരവിലൂടെ വിദ്യാര്‍ഥികളെയും ജീവനക്കാരെയും സൂര്യനമസ്‌കാരം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് അവരുടെ വര്‍ഗീയ മാനസികാവസ്ഥയ്ക്ക് ഉദാഹരണമാണെന്നും മെഹബൂബ ട്വീറ്റ് ചെയ്തു.

Keywords: Srinagar, News, National, Politics, BJP, Congress, Students, Why should Muslim students be forced to do yoga to celebrate Makar Sankranti?: J&K leaders slam govt. < !- START disable copy paste -->

Post a Comment