സ്ഥലത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് ഓടോറിക്ഷാ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഡ്രൈവറെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഓടോറിക്ഷയ്ക്കൊപ്പം നിരവധി ബൈകുകള്‍കും കേടുപാടുകള്‍ സംഭവിച്ചതായും വിവരമുണ്ട്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്രക് ഡ്രൈവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
Keywords: Mumbai, News, National, Accident, Hospital, Police, Case, Injured, Truck overturns on autorickshaw in Mumbai, one injured