നിയമവിദ്യാര്‍ഥിയായ യാഷ് പരാശര്‍ ചാറ്റിന്റെ മോഡറേറ്ററാണെന്നാണ് ആരോപണം. ട്രാന്‍സിറ്റ് റിമാന്‍ഡില്‍ മൂവരെയും മുംബൈയിലേക്ക് കൊണ്ടുവരും. മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടുള്ള മറ്റൊരു ക്ലബ് ഹൗസ് ചാറ്റിന്റെ ഭാഗമായിരിക്കാം ജയ്ഷ്ണവും ആകാശും എന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയിലാണ് മുംബൈ പൊലീസിന്റെ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചത്.
മുസ്ലീം സ്ത്രീകളെ അധിക്ഷേപിക്കുന്നതും അവഹേളിക്കുന്നതുമായ ആപിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും പരാതി രെജിസ്റ്റെര്‍ ചെയ്തിട്ടുണ്ട്. മുസ്ലീം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ ഒരു ചാറ്റിന്റെ ക്ലിപ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ആപ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ക്ലബ് ഹൗസ് ആപിലെ മറ്റ് ചാറ്റുകളുമായി ബന്ധപ്പെട്ടാണ് ഏറ്റവും പുതിയ അറസ്റ്റുകള്‍ നടന്നതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. പ്ലാറ്റ്‌ഫോമിലെ ഇത്തരം സംഭാഷണങ്ങളെല്ലാം അന്വേഷിക്കുകയാണെന്ന് അവര്‍ പറഞ്ഞു. നേരത്തെ, മുസ്ലീം സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ചാറ്റ് ഗ്രൂപിന്റെ അഡ്മിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തേടി ഡെല്‍ഹി പൊലീസ് ക്ലബ് ഹൗസിന്റെ പ്രതിനിധികള്‍ക്ക് കത്തെഴുതിയിരുന്നു. അജ്ഞാതര്‍ക്കെതിരെ ഡെല്‍ഹി പൊലീസും കേസെടുത്തിട്ടുണ്ട്.
വിഷയത്തില്‍ ഡെല്‍ഹി വനിതാ കമീഷന്‍ ചൊവ്വാഴ്ച നോടീസ് അയച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വേഗത്തിലുള്ള നടപടി ആവശ്യപ്പെട്ടെന്ന് ചെയര്‍പേഴ്സണ്‍ സ്വാതി മലിവാള്‍ പറഞ്ഞു, 'ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതില്‍ എനിക്ക് അമര്‍ഷം തോന്നുന്നു, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്, അതുകൊണ്ടാണ് നോടീസ് നല്‍കിയത്. സംഭവത്തില്‍ ഡെല്‍ഹി പൊലീസ് ഉടന്‍ എഫ്‌ഐആറും അറസ്റ്റും എടുക്കണണെന്നും ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉള്‍പെടെയുള്ള പ്രമുഖ മുസ്ലീം സ്ത്രീകളെ ഓണ്‍ലൈന്‍ 'ലേലത്തില്‍' ടാര്‍ഗെറ്റുചെയ്ത ബുള്ളി ബായ് വിവാദത്തിന് തൊട്ടുപിന്നാലെയാണ് ക്ലബ് ഹൗസ് ചാറ്റുകളും വിവാദമാകുന്നത്.
Keywords: Mumbai, News, National, Police, Crime, Complaint, Arrest, Arrested, Women, Three people have been arrested for allegedly engaging in club house chats in connection with the harassment of women.
< !- START disable copy paste -->ക്ലബ് ഹൗസ് ആപിലെ മറ്റ് ചാറ്റുകളുമായി ബന്ധപ്പെട്ടാണ് ഏറ്റവും പുതിയ അറസ്റ്റുകള്‍ നടന്നതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. പ്ലാറ്റ്‌ഫോമിലെ ഇത്തരം സംഭാഷണങ്ങളെല്ലാം അന്വേഷിക്കുകയാണെന്ന് അവര്‍ പറഞ്ഞു. നേരത്തെ, മുസ്ലീം സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ചാറ്റ് ഗ്രൂപിന്റെ അഡ്മിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തേടി ഡെല്‍ഹി പൊലീസ് ക്ലബ് ഹൗസിന്റെ പ്രതിനിധികള്‍ക്ക് കത്തെഴുതിയിരുന്നു. അജ്ഞാതര്‍ക്കെതിരെ ഡെല്‍ഹി പൊലീസും കേസെടുത്തിട്ടുണ്ട്.