തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി. ബുധനാഴ്ച രാവിലെ കോഴിക്കടയിലെ ജോലിക്കെത്തിയപ്പോഴാണ് മാലികിനെ തട്ടിക്കൊണ്ടുപോയത്. ബൊലെറോ കാറില്‍ എത്തിയ സംഘം മാലിക്കിനെ തട്ടിക്കൊണ്ടുപോയി കിലോമീറ്ററുകളോളം സഞ്ചരിച്ച് ക്രൂരമായി മര്‍ദിച്ചതെന്നും പരാതിയില്‍ പറയുന്നു.
നെഞ്ചിനും മുഖത്തും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സുല്‍ഫിയും സുനീറും ഉള്‍പെടെ നാല് പേര്‍ക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും പൊലീസ് കേസെടുത്തു. അക്രമത്തിന് ശേഷം വിദ്യാര്‍ഥിയെ അക്രമികള്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Crime, Complaint, Police, Case, Injured, Student, Attack, Student attacked by gang in Thiruvananthapuram.
Keywords: Thiruvananthapuram, News, Kerala, Crime, Complaint, Police, Case, Injured, Student, Attack, Student attacked by gang in Thiruvananthapuram.