Follow KVARTHA on Google news Follow Us!
ad

ഇന്‍ഡ്യ-ദക്ഷിണാഫ്രിക: 'പ്രതികരണം അതിരുകടന്നു' എന്ന് മുന്‍ ഇന്‍ഡ്യന്‍ താരം

South Africa vs India 3rd Test Aakash Chopra unhappy with Virat Kohli #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കേപ് ടൗണ്‍: (www.kvartha.com 14.01.2022) ഇന്‍ഡ്യ-ദക്ഷിണാഫ്രിക മൂന്നാം ടെസ്റ്റിലെ വിവാദ ഡിആര്‍എസ് തീരുമാനം ചര്‍ചയാവുകയാണ്. ഡീന്‍ എല്‍ഗാറെ രണ്ടാം ഇന്നിംഗ്‌സിലെ 21-ാം ഓവറില്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ വികെറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും മൂന്നാം അംപയര്‍ നോടൌട് വിളിക്കുകയായിരുന്നു. ഈ വിധിയില്‍ ഇന്‍ഡ്യന്‍ നായകന്‍ വിരാട് കോഹ്ലിയും മറ്റു താരങ്ങളും അവരുടെ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍ കോഹ് ലിയുടെ പ്രതികരണം അതിരുകടന്നു എന്നാണ് ആകാശ് ചോപ്രയുടെ വാദം.

ഇന്‍ഡ്യയുടെ അപ്പീലിനെ തുടര്‍ന്ന് അംപയര്‍ ഔട് വിളിക്കുകയായിരുന്നു. പിന്നീട് എല്‍ഗാര്‍ റിവ്യൂ ചെയ്യുകയും മൂന്നാം അംപയര്‍ നോടൌട് വിളിച്ചു. റിവ്യൂവില്‍ പന്ത് ലൈനില്‍ പതിച്ചത് വ്യക്തമായിരുന്നു. എന്നാല്‍ പന്തിന്റെ ഗതി ലെഗ്സ്റ്റംപിന് മുകളിലൂടെ പോകുകയായിരുന്നു. തുടര്‍ന്ന് കോഹ്ലി സ്റ്റംപ് മൈകിന് അടുത്ത് വന്ന് ദക്ഷിണാഫ്രിക പന്തെറിയുമ്പോള്‍ മാത്രം ശ്രദ്ധ മതിയെന്ന് പ്രതികരിച്ചു. ഈ പ്രതിഷേധം കുറച്ച് അതിരുകടന്നു പോയിയെന്നാണ് ചോപ്ര പറഞ്ഞു.

News, Sports, Virat Kohli, Cricket, Cricket Test, South Africa, India, Aakash Chopra, South Africa vs India 3rd Test Aakash Chopra unhappy with Virat Kohli.

കോഹ്ലി മാത്രമല്ല, സഹതാരങ്ങളായ അശ്വിനും ഉപനായകന്‍ കെ എല്‍ രാഹുലും ഡിആര്‍എസ് തീരുമാനത്തെ എതിര്‍ത്തിരുന്നു. സൂപെര്‍ സ്‌പോടിനെ മറികടക്കാന്‍ മറ്റ് മാര്‍ഗം തേടേണ്ടിവരുമെന്ന് അശ്വിനും ഒരു രാജ്യം മുഴുവന്‍ 11 പേര്‍ക്കെതിരെ കളിക്കുന്നുവെന്ന് രാഹുലും പ്രതികരിച്ചു.

Keywords: News, Sports, Virat Kohli, Cricket, Cricket Test, South Africa, India, Aakash Chopra, South Africa vs India 3rd Test Aakash Chopra unhappy with Virat Kohli.

Post a Comment