മണ്ഡല മകരവിളക്ക് തീര്‍ഥാടനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച ശബരിമല നട അടക്കും; ഭക്തര്‍ക്കുള്ള പ്രവേശനം രാത്രി വരെ, ഇതുവരെയുള്ള നടവരവ് 147 കോടി രൂപ

 


ADVERTISEMENT

ശബരിമല: (www.kvartha.com 19.01.2022) മണ്ഡല മകരവിളക്ക് തീര്‍ഥാടനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച ശബരിമല നട അടക്കും. അതേസമയം ഭക്തര്‍ക്കുള്ള ദര്‍ശനം ബുധനാഴ്ച രാത്രി വരെയുണ്ട്. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വര്‍ഷത്തെ മകരവിളക്ക് തീര്‍ഥാടനം പൂര്‍ത്തിയാകും.

കഴിഞ്ഞദിവസം പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ ശബരിമല സന്നിധാനത്ത് നടന്ന കളഭാഭിഷേകത്തോടെ സന്നിധാനത്തെ അഭിഷേകങ്ങളും പ്രധാന പൂജകളും പൂര്‍ത്തിയായി. തുടര്‍ന്ന് രാത്രിയില്‍ ശരംകുത്തിയിലേക്ക് ഏഴുന്നള്ളത്ത് നടന്നു.

മണ്ഡല മകരവിളക്ക് തീര്‍ഥാടനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച ശബരിമല നട അടക്കും; ഭക്തര്‍ക്കുള്ള പ്രവേശനം രാത്രി വരെ, ഇതുവരെയുള്ള നടവരവ് 147 കോടി രൂപ

ശബരിമലയില്‍ ഇതുവരെയുള്ള നടവരവ് 147 കോടി രൂപയാണ്. വ്യാഴാഴ്ച പന്തളം രാജപ്രതിനിധി പരമ്പരാഗത ആചാര പ്രകാരം ദര്‍ശനം നടത്തിയശേഷം നട അടക്കും. തിരുവാഭരണങ്ങളുമായി രാജപ്രതിനിധി പന്തളത്തേക്ക് മടക്കയാത്ര തുടങ്ങും.

Keywords:  Sabarimala, News, Kerala, Temple, Religion, Sabarimala Temple, Makara Vilakk Pilgrimage, Sabarimala will close tomorrow after completing Makara Vilakk Pilgrimage.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia