രാജധാനി എക്സ്പ്രസ് റെയില്‍വേ ട്രാകിലുണ്ടായിരുന്ന സിമെന്റ് തൂണിലിടിച്ചു; ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമമെന്ന് സംശയം
Jan 15, 2022, 14:20 IST
ഗാന്ധിനഗര്‍: (wwww.kvartha.com 15.01.2022) രാജധാനി എക്സ്പ്രസ് റെയില്‍വേ ട്രാകിലുണ്ടായിരുന്ന സിമെന്റ് തൂണിലിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഗുജറാത്തിലെ വല്‍സദിലാണ് സംഭവം. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ട്രെയിന്‍ യാത്ര തുടര്‍ന്നെന്നും അധികൃതര്‍ അറിയിച്ചു.
അതുല്‍ സ്റ്റേഷന് സമീപം ഡെല്‍ഹിയിലേക്ക് പോകുകയായിരുന്ന മുംബൈ-ഹസ്രത് നിസാമുദ്ദീന്‍ എക്സ്പ്രസ് ട്രാകില്‍ കിടന്ന തൂണിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തൂണ്‍ തെറിച്ചുപോയി. ഉടന്‍ തന്നെ ലോകോ പൈലറ്റ് സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചു.
തുടര്‍ന്ന് മുതിര്‍ന്ന പൊലീസ്, റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ വ്യക്തമാക്കി. ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തുടര്‍ന്ന് മുതിര്‍ന്ന പൊലീസ്, റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ വ്യക്തമാക്കി. ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Keywords: News, Kerala, Train, Railway Track, Police, Railway, Rajdhani Express, Gujarat, Rajdhani Express hits pillar in Gujarat, none hurt; cops suspect derailment bid.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.